സൗദി അറേബ്യയിലെ ജിദ്ദയില്‍ മീഡിയവണ്‍ പ്രവാസോത്സവം: പാസ് ലഭ്യമാക്കാന്‍ 60-ലേറെ കേന്ദ്രങ്ങളും സ്ഥാപനങ്ങളും; ടിക്കറ്റ് വില്‍പന രണ്ടാം ഘട്ടത്തില്‍
ഫെബ്രുവരി ഏഴിന് നടക്കുന്ന പ്രവാസോത്സവത്തിന്റെ ടിക്കറ്റ് വില്‍പന അവസാനത്തോട് അടുക്കുകയാണ്

സൌദി ചരിത്രത്തിലെ പടുകൂറ്റന്‍ പ്രവാസോത്സവത്തിന് ഒരുങ്ങുന്ന ജിദ്ദയില്‍ ടിക്കറ്റ് വിതരണം പൂര്‍ത്തിയാവുകയാണ്
സൌദിയില്‍ നടക്കാനിരിക്കുന്ന ഏറ്റവും വലിയ ഇന്ത്യന്‍ മെഗാഷോ ആയ പ്രവാസോത്സവത്തിന്‍റെ ടിക്കറ്റ് വിതരണം പുരോഗമിക്കുന്നു. ഫെബ്രുവരി ഏഴിന് ജിദ്ദയില്‍ നടക്കുന്ന പ്രവാസോത്സവത്തിനുള്ള പടുകൂറ്റന്‍ സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്. നടന്‍ പ്രിഥ്വിരാജ് ഉള്‍പ്പെടെ നൂറോളം കലാകാരന്മാരാണ് ജിദ്ദയില്‍ നടക്കുന്ന പ്രവാസോത്സവത്തില്‍ എത്തുക.
സില്‍വര്‍ : 50 റിയാല്‍, ഗോള്‍ഡ്: 100 റിയാല്‍, ഗോള്‍ഡ് പ്ലസ്: 250 റിയാല്‍, വിഐപി: 500 റിയാല്‍, വിവിഐപി (സോഫ): 1000 റിയാല്‍ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകള്‍. ടിക്കറ്റ് വിതരണത്തിനായുള്ള വിവിധ കേന്ദ്രങ്ങളുടേയും സ്ഥാപനങ്ങളുടേയും പട്ടിക താഴെ:
യാമ്പുവില്‍ ടിക്കറ്റ് ലഭ്യമാകുന്ന സ്ഥാപനങ്ങളുടെ പട്ടിക
സ്ഥാപനങ്ങള്‍ക്ക് പുറമെ ടിക്കറ്റ് ലഭ്യമാകുന്ന സ്ഥലങ്ങളും ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറുംസൌദി ഭരണകൂടത്തിന് കീഴിലുള്ള ജനറല്‍ എന്റര്‍ടെയിന്റ്മെന്റ് അതോറിറ്റിയുടെ സഹകരണത്തോടെയാണ് ജിദ്ദയില്‍ പ്രവാസോത്സവം നടക്കുന്നത്. സൌദിയിലേക്ക് ആദ്യമായെത്തുന്ന പ്രവാസോത്സവത്തിന് മുപ്പതിനായിരം പേര്‍ക്ക് അനായാസം ഇരിക്കാവുന്ന പടുകൂറ്റന്‍ ഇക്വിസ്ട്രിയന്‍ പാര്‍ക്ക് സ്റ്റേഡിയമാണ് വേദി. തുറന്ന സ്റ്റേജില്‍ നടക്കാനിരിക്കുന്ന പ്രവാസോത്സവം സൌദിയില്‍ നടക്കുന്ന ഏറ്റവും വലിയ ഏഷ്യന്‍ ഇവന്റ് കൂടിയാകും. അയ്യായിരത്തിലേറെ വാഹനങ്ങള്‍ക്ക് ഇവിടെ പാര്‍ക്ക് ചെയ്യാന്‍ സൌകര്യമുണ്ട്.
അഞ്ച് മണിക്കൂര്‍ നീളുന്ന സംഗീത വിനോദ കോമഡി ബാന്‍ഡ് ഷോയുടെ ടിക്കറ്റ് വിതരണത്തിന്റെ ആദ്യ ഭാഗം പൂര്‍ത്തിയായി. ഓരോ കാറ്റഗറിയിലും നിശ്ചിത എണ്ണം ടിക്കറ്റുകളാണ് വില്‍പനക്കെത്തുക.
Adjust Story Font
16

