സൗദി അറേബ്യ ഇന്ത്യയുടെ തന്ത്രപ്രധാന പങ്കാളിയെന്ന് സൗദിയിലെ ഇന്ത്യന്‍ അംബാസിഡര്‍
സൗഹൃദ സന്ദര്‍ശനാര്‍ത്ഥം സൗദിയിലെത്തിയ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ കപ്പലില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സൗദി അറേബ്യ ഇന്ത്യയുടെ തന്ത്രപ്രധാന പങ്കാളിയെന്ന് സൗദിയിലെ ഇന്ത്യന്‍ അംബാസിഡര്‍. സൗദിയുമായി ബൈലാട്രല്‍ കരാര്‍ ഒപ്പ് വച്ച മൂന്ന് രാജ്യങ്ങളില്‍ ഒന്ന് ഇന്ത്യയാണെന്നും അംബാസിഡര്‍ പറഞ്ഞു. സൗഹൃദ സന്ദര്‍ശനാര്‍ത്ഥം സൗദിയിലെത്തിയ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ കപ്പലില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ ഇന്ത്യ സന്ദര്‍ശനവും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൗദി സന്ദര്‍ശനവും ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ഊഷ്മളമാക്കിയെന്ന് അംബാസിഡര്‍ ഡോ. ഔസാഫ് സയ്യിദ് പറഞ്ഞു.
രണ്ടേ ദശാംശം ആറ് ദശലക്ഷം ഇന്ത്യക്കാര്‍ നിലവില്‍ സൗദിയില്‍ ജോലി ചെയ്യുന്നുണ്ടെന്നും ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ പ്രവാസികളായി കഴിയുന്നത് സൗദിയിലാണെന്നും അംബാസിഡര്‍ പറഞ്ഞു. സന്ദര്‍ശനാര്‍ത്ഥം എത്തിയ കപ്പല്‍ ക്യാപ്റ്റന്‍ ഡി.ഐ.ജി അന്‍വര്‍ ഖാന്‍, ഡിഫന്‍ അറ്റാച്ചെ കേണല്‍ മനീഷ് നാഗപാല്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Adjust Story Font
16

