സൗദിയില്‍ നിന്ന് വിദേശങ്ങളിലേക്ക് അയക്കുന്ന പണത്തില്‍ വീണ്ടും കുറവ്
സൗദിയില്‍ നിന്ന് വിദേശങ്ങളിലേക്ക് അയക്കുന്ന പണത്തില്‍ വീണ്ടും കുറവ് രേഖപ്പെടുത്തി. തുടര്‍ച്ചയായ നാലാം വര്‍ഷമാണ് രാജ്യത്ത് നിന്ന് വിദേശികള്‍ അയക്കുന്ന റെമിറ്റന്‍സില്‍ കുറവ് രേഖപ്പെടുത്തുന്നത്.

സൗദിയില്‍ നിന്ന് വിദേശങ്ങളിലേക്ക് അയക്കുന്ന പണത്തില്‍ വീണ്ടും കുറവ് രേഖപ്പെടുത്തി. തുടര്‍ച്ചയായ നാലാം വര്‍ഷമാണ് രാജ്യത്ത് നിന്ന് വിദേശികള്‍ അയക്കുന്ന റെമിറ്റന്‍സില്‍ കുറവ് രേഖപ്പെടുത്തുന്നത്. സ്വദേശികള്‍ വിദേശത്തേക്ക് അയക്കുന്ന തുകയിലും കുറവ് രേഖപ്പെടുത്തിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
രാജ്യത്ത് ജോലിചെയ്യുന്ന വിദേശികള്‍ സ്വദേശങ്ങളിലേക്ക് അയക്കുന്ന റെമിറ്റന്‍സിലാണ് കഴിഞ്ഞ വര്‍ഷവും കുറവ് രേഖപ്പെടുത്തിയത്. 2016 മുതല്‍ തുടര്‍ച്ചയായി നാലാം തവണയാണ് വിദേശികളുടെ റെമിറ്റന്‍സില്‍ കുറവ് രേഖപ്പെടുത്തുന്നത്. സൌദി അറേബ്യന്‍ മോണിറ്ററി അതോറിറ്റി സാമയാണ് പോയ വര്‍ഷത്തെ കണക്ക് പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ വര്‍ഷം വിദേശികള്‍ സ്വദേശങ്ങളിലേക്ക് അയച്ചത് നൂറ്റി ഇരുപത്തി അഞ്ചെ ദശാംശം അഞ്ച് ബില്യണ് റിയാല്‍.
തൊട്ടു മുമ്പത്തെ വര്‍ഷം ഇത് നൂറ്റി മുപ്പത്തിയാറെ ദശാംശം നാല് ബില്യണ്‍ റിയാലായിരുന്നു. എട്ട് ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി. ഏഴ് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ റെമിറ്റന്‍സ് നിരക്ക് കൂടിയാണ് പോയ വര്ഷത്തേത്. 2018ല്‍ മൂന്നേ ദശാംശം ഏഴ് ശതമാനവും, 2017ല്‍ ആറെ ദശാംശം ഏഴ് ശതമാനവും, 2016ല്‍ മൂന്നേ ദശാംശം രണ്ട് ശതമാനവുമാണ് കുറവ് രേഖപ്പെടുത്തിയത്.
2015ലാണ് വിദേശ റെമിറ്റന്‍സിലെ സര്‍വകാല റെക്കോര്‍ഡ്, നൂറ്റി അന്പത്തിയാറെ ദശാംശം എട്ടേ ആറ് ബില്യണ് റിയാല്. പോയ വര്ഷം സ്വദേശികള് വിവിധ ആവശ്യങ്ങള്ക്കായി വിദേശങ്ങളിലേക്ക് അയച്ച തുകയിലും കുറവ് രേഖപ്പെടുത്തി. മൂന്നേ ദശാംശം ആറ് ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. തുടര്‍ച്ചയായ രണ്ടാം വര്ഷമാണ് കുറവ് രേഖപ്പെടുത്തുന്നത്.
Adjust Story Font
16

