ചരിത്രം കുറിക്കാന്‍ പ്രവാസോത്സവം; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ജിദ്ദയില്‍ ഒരു ഇന്ത്യന്‍ ചാനല്‍ നടത്തുന്ന ആദ്യ ഓപ്പണ്‍ എയര്‍ പരിപാടി കൂടിയാണ് പ്രവാസോത്സവം

സൗദിയിലെ ജിദ്ദയില്‍ നടക്കുന്ന മീഡിയവണ്‍ പ്രവാസോത്സവത്തിലേക്ക് മലയാളികളുടെ യങ് മെഗാ സ്റ്റാര്‍ പ്രിത്വിരാജ് എത്തുന്നു. പ്രവാസത്തിന്‍റെ കഥ പറയുന്ന ആടു ജീവിതത്തിന്‍റെ ഷൂട്ടിങിനിടെയാണ് പ്രവാസോത്സവത്തിനായി പ്രത്വിരാജ് പുത്തന്‍ ലുക്കില്‍ ജിദ്ദയിലെത്തുന്നത്. പരിപാടിയില്‍ പങ്കു ചേരാന്‍ കൂട്ടം ചേര്‍ന്നും വിവിധ സംഘടനകള്‍ ഒന്നിച്ചും ടിക്കറ്റുകള്‍ സ്വന്തമാക്കിക്കഴിഞ്ഞു.
പ്രവാസത്തിന്റെ കഥ പറയുന്ന ആടു ജീവിതം എന്ന സംഭവ കഥയെ അടിസ്ഥാനമാക്കിയുള്ള സിനിമയില്‍ നായകനാണ് പ്രിത്വിരാജ്. ഇതിന്റെ ഷൂട്ടിനിടെയാണ് പ്രിത്വിരാജ് സൗദിയിലെത്തുന്നത്. പ്രവാസോത്സവത്തിലെ മുഖ്യാതിഥിയാണ് അദ്ദേഹം.
വരുന്ന വെള്ളിയാഴ്ചയാണ് ജിദ്ദയിലെ ഇക്വിസ്ട്രിയന്‍ പാര്‍ക്കില്‍ വെച്ച് പ്രവാസോത്സവം അരങ്ങേറുക. വൈകീട്ട് ഏഴു മുതല്‍ തുടച്ചയായി അഞ്ചു മണിക്കൂറാണ് പരിപാടി. സൗദിയില്‍ ആദ്യമായെത്തുന്ന പ്രവാസോത്സവത്തിന് പടുകൂറ്റന്‍ മൈതാനം ഒരുങ്ങിക്കഴിഞ്ഞു. ജിദ്ദയില്‍ ഒരു ഇന്ത്യന്‍ ചാനല്‍ നടത്തുന്ന ആദ്യ ഓപ്പണ്‍ എയര്‍ പരിപാടി കൂടിയാണ് പ്രവാസോത്സവം. സൗദിയില്‍ ചരിത്രം കുറിക്കാന്‍ പോകുന്ന പ്രവാസോത്സവത്തിലേക്ക് ടിക്കറ്റുകള്‍ സ്വന്തമാക്കുന്ന തിരക്കിലാണ് പ്രവാസികള്‍.
ചെറുപ്പക്കാരും കുടുംബങ്ങളും സംഘടനകളും ഒന്നിച്ചാണ് ടിക്കറ്റുകള്‍ സ്വന്തമാക്കുന്നത്. അത്യുഗ്രന്‍ വേദിയില്‍ നടക്കുന്ന സംഗീത വിരുന്നിന് സ്റ്റീഫന്‍ ദേവസിയും, ഫ്രാന്‍സിസ് സേവ്യര്‍, വിധു പ്രതാപ്, മഞ്ജരി, അനിത ഷൈഖ്, അന്‍വര്‍ സാദത്ത് എന്നിവര്‍ നേതൃത്വം നല്‍കും. നവാസ് വള്ളിക്കുന്നും സുരഭിയും കബീറും ഉള്‍പ്പെടുന്ന ഹാസ്യതാരങ്ങളുടെ പ്രത്യേക ഷോയും ഉണ്ടാകും. സദസ്സിനെ വിസ്മയിപ്പിക്കുന്നതാകും വേദിയും അവതരണവും. വിവിധ സംഘടനകളുടെ അംഗങ്ങള്‍ ഒന്നിച്ച് ഇതിനായി ടിക്കറ്റെടുത്ത് കഴിഞ്ഞു.
വി.വി.ഐ.പി കാറ്റഗറി മുതല്‍ സില്‍വര്‍ കാറ്റഗറി വരെ 50 റിയാല്‍ മുതല്‍ ആയിരം റിയാല്‍ വരെയാണ് ടിക്കറ്റ് നിരക്ക്. പ്രധാന കാറ്റഗറികളില്‍ സീറ്റുകള്‍ പൂര്‍ത്തിയാവുകയാണ്. സൗദി ചരിത്രത്തില്‍ ഇടം പിടിക്കുന്ന പ്രവാസോത്സവത്തിന് നൂറിലേറെ കേന്ദ്രങ്ങളില്‍ ടിക്കറ്റുകള്‍ ലഭ്യമാണ്.
Adjust Story Font
16

