സൗദിയില്‍ വിദേശ തൊഴിലാളികളുടെ എണ്ണത്തില്‍ വീണ്ടും കുറവ് രേഖപ്പെടുത്തി
പോയ വര്‍ഷത്തെ അവസാനപാദ കണക്കുകള്‍ പ്രകാരമാണ് വിദേശ തൊഴിലാളികളുടെ എണ്ണത്തില്‍ വന്‍ കുറവ് രേഖപ്പടുത്തിയത്

സൗദിയില്‍ വിദേശ തൊഴിലാളികളുടെ എണ്ണത്തില്‍ വീണ്ടും കുറവ് രേഖപ്പെടുത്തി. തുടര്‍ച്ചയായ നാലാം വര്‍ഷമാണ് രാജ്യത്ത് വിദേശികളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തുന്നത്. എന്നാല്‍ സ്വകാര്യ മേഖലയിലെ സ്വദേശി ജീവനക്കാരുടെ അനുപാതത്തില്‍ ഗണ്യമായ വര്‍ധനവ് രേഖപ്പെടുത്തി.
പോയ വര്‍ഷത്തെ അവസാനപാദ കണക്കുകള്‍ പ്രകാരമാണ് വിദേശ തൊഴിലാളികളുടെ എണ്ണത്തില്‍ വന്‍ കുറവ് രേഖപ്പടുത്തിയത്. എന്നാല്‍ സ്വകാര്യ മേഖലയിലെ സ്വദേശി അനുപാദം ഇരുപതേ ദശാംശം ഒന്‍പത് ശതമാനമായി ഉയര്‍ന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു. ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് ഗോസിയുടെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരമാണ് വര്‍ധനവ്.
ഗോസി രേഖകള്‍ പ്രകാരം രാജ്യത്ത് എണ്‍പത്തി ഒന്നേ ദശാംശം മൂന്നേ ഒന്‍പത് ലക്ഷം പേരാണ് ജോലിയെടുക്കുന്നത്. ഇവരില്‍ പതിനേഴ് ലക്ഷത്തി ഒരായിരം പേര്‍ സ്വദേശികളും അറുപത്തി നാല് ലക്ഷത്തി മുപ്പത്തിയെട്ടായിരം പേര്‍ വിദേശികളുമാണ്. ഒരു വര്‍ഷത്തിനിടെ നാല് ലക്ഷത്തി അന്‍പത്തിയേഴായിരത്തി അറുന്നൂറ്റി ഇരുപത്തി മൂന്ന് വിദേശി ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെട്ട് രാജ്യം വിട്ടതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ കാലയളവില്‍ സ്വകാര്യ മേഖലയിലെ സ്വദേശി ജീവനക്കാരുടെ എണ്ണത്തില്‍ പൂജ്യം ദശാംശം രണ്ട് ശതമാനത്തിന്റെ കുറവും രേഖപ്പെടുത്തി.
മൂവായിരത്തി മുന്നൂറ്റി അറുപത്തി ഒന്‍പത് പേരുടെ കുറവാണ് രേഖപ്പെടുത്തിയത്. സ്വദേശി ജീവനക്കാരില്‍ അറുപത്തിയേഴേ ദശാംശം ഒരു ശതമാനം പുരുഷന്‍മാരും മുപ്പത്തി രണ്ടേ ദശാംശം ഒന്‍പത് ശതമാനം പേര്‍ വനിത ജീവനക്കാരുമാണ്. രാജ്യത്തെ വനിതാ ജീവനക്കാരുടെ എണ്ണത്തിലെ റെക്കോര്‍ഡ് അനുപാതമാണ് കഴിഞ്ഞ വര്‍ഷത്തേത്.
വിദേശ ജീവനക്കാരുടെ എണ്ണത്തില്‍ രണ്ടായിരത്തി പതിനാറു മുതല്‍ തുടര്‍ച്ചയായാണ് കുറവ് രേഖപ്പെടുത്തുന്നത്. വിദേശി തൊഴിലാളികളില്‍ 96.5 ശതമാനം പുരുഷന്‍മാരും. 3.5 ശതമാനം സ്ത്രീ ജീവനക്കാരുമാണ്.
Adjust Story Font
16

