ജിദ്ദ ഇതുവരെ കാണാത്ത ദൃശ്യവിസ്മയം; മീഡിയവണ്‍ പ്രവാസോത്സവം വെള്ളിയാഴ്ച
യങ് മെഗാ സ്റ്റാര്‍ പ്രിഥ്വിരാജ് സുകുമാരനാണ് മുഖ്യാതിഥി

സൗദിയിലെ ജിദ്ദയില്‍ വെള്ളിയാഴ്ച നടക്കുന്ന മീഡിയവണ്‍ പ്രവാസോത്സവത്തിലേക്ക് കലാകാരന്മാരും സാങ്കേതിക വിദഗ്ദരും നാളെ മുതല്‍ എത്തിത്തുടങ്ങും. ജിദ്ദ ഇതുവരെ കാണാത്ത വിനോദ സംഗീത ദൃശ്യ വിസ്മയമാണ് പടുകൂറ്റന്‍ സ്റ്റേജില്‍ അരങ്ങേറുക. ടിക്കറ്റുകള്‍ മുഖേന മാത്രം പ്രവേശനമുള്ള നഗരിയിലേക്ക് ജിദ്ദയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ബസ് സൌകര്യമുണ്ട്. പ്രിത്വിരാജിനൊപ്പം വന്‍ താരനിരയാണ് ജിദ്ദയിലേക്ക് എത്തുന്നത്.
സൗദിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ടെലിവിഷന്‍ മെഗാ ഷോ, മീഡിയവണ്‍ പ്രവാസോത്സവം, വെള്ളിയാഴ്ചയാണ് അരങ്ങേറുന്നത്. ഇതിനായുള്ള പടു കൂറ്റന്‍ വേദി ജിദ്ദയിലെ ഇക്വിസ്ട്രിയന്‍ പാര്‍ക്കില്‍ ഒരുങ്ങുകയാണ്. പരിപാടിയുടെ ഒരുക്കങ്ങള്‍ക്കായി സാങ്കേതിക വിദഗ്ദരുടെ സംഘം നാളെ മുതല്‍ എത്തിത്തുടങ്ങും. തൊട്ടു പിന്നാലെ താരങ്ങളും ജിദ്ദയില്‍ വിമാനമിറങ്ങും. സൗദി അറേബ്യ ഇതുവരെ കാണാത്ത വിധത്തിലുള്ള ദൃശ്യ ശബ്ദ വിന്യാസമാണ് സ്റ്റേജില്‍ നിറയുക.
താരങ്ങളും കലാകാരന്മാരും നാളെ മുതല്‍ എത്തും. ഫെബ്രുവരി ഏഴിന് വെള്ളിയാഴ്ച രാത്രി ഏഴ് മുതലാണ് പ്രവാസോത്സവം. ജിദ്ദയിലെ ഇക്വിസ്ട്രിയന്‍ പാര്‍ക്കിലൊരുങ്ങുന്ന പടുകൂറ്റന്‍ വേദിയിലേക്ക് നിരവധി കലാകാരന്മാരെത്തും. സൌദി ഭരണകൂടത്തിന്റെ അനുമതിയിൽ എന്റര്‍ടെയ്മെന്റ് അതോറിറ്റിക്ക് കീഴിലാണ് മീഡിയവണ്‍ പ്രവാസോത്സവം നടക്കുന്നത്. പരിപാടിക്ക് ടിക്കറ്റ് സ്വന്തമാക്കി കാത്തിരിക്കുകയാണ് പ്രവാസികള്‍.
യങ് മെഗാ സ്റ്റാര്‍ പ്രിഥ്വിരാജ് സുകുമാരനാണ് മുഖ്യാതിഥി. ഇക്കാര്യം ഇദ്ദേഹം ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. സംഗീത വിസ്മയമൊരുക്കാന്‍ സ്റ്റീഫന്‍ ദേവസ്സി. ഫ്രാന്‍സിസ് സേവ്യര്‍, ചലച്ചിത്ര മാപ്പിള ഗാനങ്ങളുമായി വിധു പ്രതാപും, മഞ്‍ജരിയും എത്തും. ഇവര്‍ക്കൊപ്പം പുതു തലമുറയുടെ ഗാനതാരങ്ങളായ അനിത ഷൈഖ്, അന്‍വര്‍ സാദത്ത് എന്നിവരുമുണ്ട്. ഒട്ടനേകം ന്യൂജെന്‍ കലാകാരന്മാരും വേദിയിലെത്തും. പുത്തന്‍ നര്‍മ കഥകളുമായി നവാസ് വള്ളിക്കുന്നും സുരഭിയും കബീറും ഉള്‍പ്പെടുന്ന ഹാസ്യതാരങ്ങളുടെ പ്രത്യേക ഷോയും ഉണ്ടാകും. കുടുംബങ്ങളും വിവിധ കൂട്ടായ്മകളും ടിക്കറ്റുകള്‍ ഒന്നിച്ച് സ്വന്തമാക്കി കഴിഞ്ഞു.
ടിക്കറ്റുകള്‍ വഴി മാത്രമാകും കനത്ത സുരക്ഷയുള്ള നഗരിയിലേക്കുള്ള പ്രവേശനം. 50 റിയാല്‍ മുതല്‍ 1000 റിയാല്‍ വരെയാണ് ടിക്കറ്റ് നിരക്ക്. ജിദ്ദയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ബസ് സൌകര്യവും ഉണ്ടാകും. വൈകീട്ട് നാലു മണിയോടെ നഗരിയിലേക്ക് പ്രവേശിക്കാം. പ്രധാന കവാടം കഴിഞ്ഞാല്‍ ഓരോ കാറ്റഗറിയിലേക്കും പ്രത്യേകമാണ് പ്രവേശനം. സൌദി സുരക്ഷാ വിഭാഗത്തിന് കീഴിലാകും വേദിയും നഗരിയും.
ഇരുപതിനായിരത്തോളം പേര്‍ക്കിരിക്കാവുന്ന വേദിക്കരികെ അയ്യായിരത്തിലേറെ വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ സൌകര്യമുണ്ട്. സൌദി ഭരണകൂടത്തിന് കീഴിലെ എന്‍റര്‍ടെയിന്‍മെന്റ് അതോറിറ്റി അനുമതിയോടെയാണ് ആദ്യമായൊരു ടി.വി ചാനല്‍ ജിദ്ദയില്‍ മെഗാ ഷോ നടത്തുന്നത്. ജിദ്ദ, റാബിഗ്, മക്ക, മദീന, യാമ്പു, ജിസാന്‍ തുടങ്ങി വിവിധ ഭാഗങ്ങളിലായി നൂറിലേറെ സ്ഥാപനങ്ങളിലും കേന്ദ്രങ്ങളിലും ടിക്കറ്റുകള്‍ ലഭ്യമാണ്.
Adjust Story Font
16

