Quantcast

സൗദിയിൽ നികുതി വെട്ടിപ്പ് നടത്തുന്നവർക്ക് കടുത്ത ശിക്ഷ; വിവരം നല്‍കുന്നവര്‍ക്ക് 2.5 ശതമാനം പാരിതോഷികം

കൃത്യമായ വിവരങ്ങളുൾപ്പെടുത്തി നികുതി വെട്ടിപ്പിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് പിഴയുടെ രണ്ടര ശതമാനം വരെ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.

MediaOne Logo

Web Desk

  • Published:

    5 Feb 2020 1:18 PM IST

സൗദിയിൽ നികുതി വെട്ടിപ്പ് നടത്തുന്നവർക്ക് കടുത്ത ശിക്ഷ; വിവരം നല്‍കുന്നവര്‍ക്ക് 2.5 ശതമാനം പാരിതോഷികം
X

സൗദിയിൽ നികുതി വെട്ടിപ്പ് നടത്തുന്നവർക്ക് കടുത്ത ശിക്ഷയെന്ന് സകാത്ത് ആൻഡ് ഇൻകം ടാക്സ് അതോറിറ്റി വ്യക്തമാക്കി. നിയമലംഘനത്തെ കുറിച്ച് വിവരം നൽകുന്നവർക്ക് പത്ത് ലക്ഷം റിയാൽ വരെ പാരിതോഷികം ലഭിക്കും. അതോറിറ്റി ജീവനക്കാർക്കോ ബന്ധുക്കൾക്കോ പാരിതോഷികത്തിന് അർഹതയുണ്ടാകില്ലെന്നും അതോറിറ്റി അറിയിച്ചു.

സകാത്ത്, നികുതി എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളും അവക്കുള്ള ശിക്ഷയും സംബന്ധിച്ച വിവരങ്ങളാണ് സകാത്ത് ആൻഡ് ഇൻകം ടാക്സ് അതോറിറ്റി പുറത്തുവിട്ടത്. സകാത്ത് അടക്കാതിരിക്കുക, മൂല്യവർധിത നികുതി അടക്കാതിരിക്കുക, ആദായ നികുതിയുമായി ബന്ധപ്പെട്ട നിയമലംഘനം, പ്രത്യേക ഇനങ്ങൾക്കുള്ള നികുതി അടക്കാതിരിക്കുക തുടങ്ങി നാലിനം നിയമലംഘനങ്ങളാണ് തിങ്കളാഴ്ച്ച പ്രസിദ്ധീകരിച്ച നിയമാവലിയിൽ പരാമർശിക്കുന്നത്. കൂടാതെ മൂല്യ വർധിത നികുതിയുടെ ബില്ലുകളും രേഖകളും സൂക്ഷിക്കാതിരിക്കുന്നതും നിയമലംഘനമായി പരിഗണിക്കും.

കൃത്യമായ വിവരങ്ങളുൾപ്പെടുത്തി നികുതി വെട്ടിപ്പിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് പിഴയുടെ രണ്ടര ശതമാനം വരെ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. പിഴയുടെ രണ്ടര ശതമാനമാണ് ഇനാം നിശ്ചയിച്ചിട്ടുള്ളതെങ്കിലും ചുരുങ്ങിയത് ആയിരം റിയാലും കൂടിയത് പത്ത് ലക്ഷം റിയലുമായിരിക്കും ഇനാം ലഭിക്കുക എന്നും അതോറിറ്റി വൃത്തങ്ങൾ വ്യക്തമാക്കി.

Next Story