Quantcast

ചൈനയില്‍ നിന്നെത്തുന്നവര്‍ മുന്‍കൂട്ടി അറിയിക്കണമെന്ന് സൗദി 

വിദേശത്ത് നിന്നും സൗദിയിലെത്തുന്നവര്‍ 15 ദിവസത്തിന് മുമ്പ് വരെ ചൈന സന്ദര്‍ശിച്ചിട്ടുണ്ടെങ്കില്‍ എമിഗ്രേഷന്‍ അക്കാര്യം ഉദ്യോഗസ്ഥരെ നിര്‍ബന്ധമായും അറിയിച്ചിരിക്കണം

MediaOne Logo

Web Desk

  • Published:

    5 Feb 2020 11:01 PM IST

ചൈനയില്‍ നിന്നെത്തുന്നവര്‍ മുന്‍കൂട്ടി അറിയിക്കണമെന്ന് സൗദി 
X

കൊറോണ വ്യാപനത്തിന് ശേഷം ചൈന സന്ദര്‍ശിച്ചവര്‍ രാജ്യത്ത് പ്രവേശിക്കുന്നത് മുന്‍കൂട്ടി അറിയിക്കണമെന്ന് സൗദി. ചൈനയില്‍ നിന്ന് നേരിട്ടല്ലാതെ മറ്റു രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്കാണ് നിര്‍ദ്ദേശം ബാധകമാവുക. വിദേശ രാഷ്ട്രങ്ങളില്‍ നിന്ന് സൗദിയിലെത്തുന്നവര്‍ 15 ദിവസത്തിന് മുമ്പ് വരെ ചൈന സന്ദര്‍ശിച്ചിട്ടുണ്ടെങ്കില്‍ അക്കാര്യം എമിഗ്രേഷന്‍ ഉദ്യോഗസ്ഥരെ നിര്‍ബന്ധമായും അറിയിച്ചിരിക്കണമെന്ന് സൗദി ജവാസാത്ത് ഡയറക്ട്‌റേറ്റ് നിര്‍ദ്ദേശം നല്‍കി. വിമാനത്താവളങ്ങള്‍ തുറമുഖങ്ങള്‍, കരാതിര്‍ത്തി എന്നിവ വഴി രാജ്യത്തേക്കെത്തുന്നവര്‍ക്കാണ് നിര്‍ദ്ദേശം ബാധകമാവുക.

വിദേശങ്ങളില്‍ നിന്ന് സൗദിയിലേക്ക് എത്തുന്നവര്‍ നിര്‍ദ്ദേശം കര്‍ശനമായി പാലിച്ചിരിക്കണമെന്നും ഡയറക്ടറേറ്റ് ഉണര്‍ത്തി. കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമാണ് നിര്‍ദ്ദേശമെന്നും അതികൃതര്‍ പറഞ്ഞു. കൊറോണക്കെതിരായ മുന്‍കരുതല്‍ നടപടികള്‍ ദിനേന രാജ്യത്ത് കര്‍ശനമാക്കി കൊണ്ടിരിക്കുകയാണ്.

വിവിധ മന്ത്രാലയങ്ങളെ ഏകോപിപ്പിച്ചാണ് വൈറസ് വ്യാപനം തടയുന്നതിന് നടപടികള്‍ സ്വീകരിച്ചു വരുന്നത്. കൊറോണ വൈറസ് വ്യാപകമായ ചൈനയിലേക്കുള്ള സൗദിയുടെ വിമാന സര്‍വീസുകള്‍ കഴിഞ്ഞ ദിവസം നിര്‍ത്തി വെച്ചിരുന്നു. വിമാനത്താവളങ്ങളിലും അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലും ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ കര്‍ശന പരിശോധനയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. രോഗ ലക്ഷണങ്ങള്‍ കാണുന്നവരെ വിദഗ്ധ പരിശോധനക്ക് വിധേയമാക്കിയാണ് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുന്നത്.

TAGS :

Next Story