സൗദിയില്‍ മിനിമം ബാലൻസില്ലാത്ത ബാങ്ക് അക്കൗണ്ടുകള്‍ക്ക് സർവ്വീസ് ചാർജ് ഈടാക്കി തുടങ്ങി
പ്രതിമാസം അയ്യായിരം റിയാലിലും കുറവ് ബാലന്‍സുള്ള അക്കൗണ്ടുകള്‍ക്കാണ് പുതിയ മാറ്റം ബാധകമാകുക.

സൗദിയില്‍ മിനിമം ബാലന്‍സില്ലാത്ത ബാങ്ക് അക്കൗണ്ടുകള്‍ക്ക് സര്‍വ്വീസ് ചാര്‍ജ് ഈടാക്കി തുടങ്ങി. പ്രതിമാസം അയ്യായിരം റിയാലിലും കുറവ് ബാലന്‍സുള്ള അക്കൗണ്ടുകള്‍ക്കാണ് പുതിയ മാറ്റം ബാധകമാകുക.
മിനിമം ബാലന്‍സ് ഇല്ലാത്ത ഇടത്തരം-ചെറുകിട സ്ഥാപനങ്ങളുടെ അക്കൗണ്ടുകള്‍ക്കാണ് ചില ബാങ്കുകള്‍ സര്‍വ്വീസ് ചാര്‍ജ് ഈടാക്കി തുടങ്ങിയത്. ജനുവരി ഒന്ന് മുതല്‍ ഇത് പ്രാവര്‍ത്തികമായിട്ടുണ്ട്. അക്കൗണ്ട് മാനേജ്‌മെന്റ് എന്ന പേരില്‍ വാറ്റുള്‍പ്പെടെ പത്തര റിയാലാണ് പ്രതിമാസം ഈടാക്കുക. മാസത്തില്‍ ശരാശരി 5000 റിയാലിലും കുറവ് ബാലന്‍സുള്ള അക്കൗണ്ടുകളെയാണ് പുതിയ മാറ്റം ബാധിക്കുന്നത്.
ചില സ്ഥാപനങ്ങള്‍ വിവിധ ബാങ്കുകളിലായി നിരവധി അക്കൗണ്ടുകള്‍ തുറക്കുകയും ശേഷം ഒന്നോ രണ്ടോ ബാങ്കുകളിലേക്ക് മാത്രമായി ഇടപാടുകള്‍ ചുരുക്കുന്നതായും കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുതിയ മാറ്റങ്ങളെന്ന് ബാങ്കിങ് മേഖലയിലുള്ളവര്‍ വ്യക്തമാക്കി. ബിനാമി ബിസിനസ്സ് പ്രവണതക്ക് തടയിടലും പുതിയ മാറ്റത്തിന്റെ ലക്ഷ്യമാണ്.
Adjust Story Font
16

