Quantcast

സൗദിയില്‍ വാഹന ഇൻഷൂറൻസ് വ്യവസ്ഥകളിൽ പുത്തൻ പരിഷ്കാരങ്ങൾ പ്രഖ്യാപിച്ചു  

നഷ്ടപരിഹാര അപേക്ഷകളിൽ വേഗത്തിൽ തീർപ്പ്കൽപിക്കുന്നതാണ് പുതിയ വ്യവസ്ഥകൾ.

MediaOne Logo

Web Desk

  • Published:

    7 Feb 2020 2:44 AM IST

സൗദിയില്‍ വാഹന ഇൻഷൂറൻസ് വ്യവസ്ഥകളിൽ പുത്തൻ പരിഷ്കാരങ്ങൾ പ്രഖ്യാപിച്ചു  
X

സൗദിയില്‍ വാഹന ഇൻഷൂറൻസ് വ്യവസ്ഥകളിൽ പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ചു. നഷ്ടപരിഹാര അപേക്ഷകളിൽ വേഗത്തിൽ തീർപ്പ്കൽപിക്കുന്നതാണ് പുതിയ വ്യവസ്ഥകൾ. സൗദി അറേബ്യന്‍ മോണിട്ടറി അതോറിറ്റി പ്രഖ്യാപിച്ച വ്യവസ്ഥകൾ ഉപയോക്താക്കൾക്ക് ഏറെ ആശ്വാസകരമാകും.

വാഹന ഇന്‍ഷൂറന്‍സ് ക്ലൈമുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് ഇന്‍ഷൂറന്‍സ് കമ്പനികളെ നിര്‍ബന്ധിപ്പിക്കുന്ന വ്യവസ്ഥയാണ് സൗദി അറേബ്യന്‍ മോണിട്ടറി അതോറിറ്റി പ്രഖ്യാപിച്ചത്. അപകടങ്ങള്‍ സംഭവിക്കുക വഴി നഷ്ടപരിഹാരം തേടിയുള്ള അപേക്ഷകളിന്‍മേല്‍ 15 പ്രവര്‍ത്തി ദിവസങ്ങള്‍ക്കുള്ളില്‍ തീര്‍പ്പാക്കണം. അപേക്ഷ അപൂര്‍ണ്ണമാണെങ്കില്‍ അക്കാര്യം ഏഴ് ദിവസത്തിനകം ഉപയോക്താക്കളെ അറിയിക്കുകയും വേണം.

ക്ലെയിമിനായുള്ള അപേക്ഷ ലഭിച്ചാല്‍ 3 ദിവസത്തിനകം വാഹനങ്ങളുടെ പരിശോധന പൂര്‍ത്തിയാക്കണമെന്നും വ്യവസ്ഥയുണ്ട്. നഷ്ടപരിഹാര തുക 2000 റിയാലിലും കുറവാണെങ്കില്‍ 5 ദിവസങ്ങള്‍ക്കകം നല്‍കിയിരിക്കണം. വാഹനങ്ങള്‍ക്ക് നിര്‍ബന്ധമായ തേഡ് പാര്‍ട്ടി ക്ലെയിമുകള്‍ക്ക് അപേക്ഷിക്കുന്നതിനുള്ള ഫോറവും രേഖകളും ഇന്‍ഷൂറന്‍സ് കമ്പനികള്‍ ഏകീകരിക്കണമെന്നും അതോറിറ്റി വ്യക്തമാക്കി. ഉടമകള്‍ ഏതെങ്കിലും പോളിസി റദ്ദാക്കുകയാണെങ്കില്‍, ആ സമയത്ത് അവശേഷിക്കുന്ന കാലാവധിക്കനുസൃതമായ തുക ബാങ്ക് അക്കൗണ്ട് വഴി ഉടമക്ക് മൂന്ന് പ്രവര്‍ത്തി ദിവസത്തിനകം കൈമാറണമെന്നും വ്യവസ്ഥ ചെയ്യുന്നുണ്ട്.

TAGS :

Next Story