Quantcast

സൗദിയില്‍ ലെവിയിൽ ഇളവ് നേടാൻ സ്‌പോൺസർഷിപ്പ് മാറുന്നവർക്ക് മുന്നറിയിപ്പ് 

സൗദിയില്‍ ലെവിയിൽ ഇളവ് നേടാനായി വ്യവസായ സ്ഥാപനങ്ങളിലേക്ക് സ്‌പോൺസർഷിപ്പ് മാറുന്നവർക്ക് മുന്നറിയിപ്പ്.

MediaOne Logo

Web Desk

  • Published:

    7 Feb 2020 1:30 AM IST

സൗദിയില്‍ ലെവിയിൽ ഇളവ് നേടാൻ സ്‌പോൺസർഷിപ്പ് മാറുന്നവർക്ക് മുന്നറിയിപ്പ് 
X

സൗദിയില്‍ ലെവിയിൽ ഇളവ് നേടാനായി വ്യവസായ സ്ഥാപനങ്ങളിലേക്ക് സ്‌പോൺസർഷിപ്പ് മാറുന്നവർക്ക് മുന്നറിയിപ്പ്. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ബന്ദർ അൽ ഖുറൈഫ് മുന്നറിയിപ്പ് നൽകി. വ്യവസായ സ്ഥാപനങ്ങൾക്കുള്ള ആനുകൂല്യം ദുരുപയോഗം ചെയ്യപ്പെടാതിരിക്കാൻ സ്‌പോൺസർഷിപ്പ് മാറ്റം കർശനമാക്കിയെന്നും മന്ത്രി പറഞ്ഞു.

ലെവിയിൽ ഇളവ് നേടാനായി വ്യവസായ സ്ഥാപനങ്ങളിലേക്ക് സ്‌പോൺസർഷിപ്പ് മാറുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് വകുപ്പ് മന്ത്രി ബന്ദർ അൽ ഖുറൈഫ് മുന്നറിയിപ്പ് നൽകി. വ്യവസായ സ്ഥാപനങ്ങളിലെ വിദേശ ജോലിക്കാരുടെ അഞ്ച് വർഷക്കാലത്തേക്കുള്ള ലെവി സർക്കാർ വഹിക്കുമെന്ന നിയമം പ്രാബല്യത്തിൽ വന്നതിന് ശേഷം ഇത്തരത്തിലുള്ള സ്‌പോൺസർഷിപ്പ് മാറ്റം ശ്രദ്ധയിൽ പെട്ടതിനാലാണ് മന്ത്രിയുടെ മുന്നറിയിപ്പ്.

വ്യവസായ മേഖലയിലെ നിക്ഷേപകരിൽ നിന്ന് വന്ന അന്വേഷണങ്ങൾക്ക് ട്വിറ്റർ വഴി മറുപടി പറയവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 2019 സെപ്റ്റംബർ 24ന് ചൊവ്വാഴ്ച ചേർന്ന മന്ത്രിസഭ യോഗമാണ് വ്യവസായ സ്ഥാപനങ്ങളിലെ വിദേശി ജോലിക്കാരുടെ ലെവി അഞ്ച വർഷത്തേക്ക് സർക്കാർ വഹിക്കുമെന്ന ഇളവ് പ്രഖ്യാപിച്ചത്. ഒക്ടോബർ ഒന്ന് മുതൽ ഇത് പ്രാബല്യത്തിൽ വന്നിരുന്നു. സൗദി വിഷൻ 2030ന്‍റെ ഭാഗമായി വ്യവസായ മേഖലയിലെ നിക്ഷേപകരുടെ സാമ്പത്തിക ബാധ്യത ലഘൂകരിക്കുക, നിക്ഷേപം വർധിപ്പിക്കുക എന്നിവയാണ് സർക്കാർ ഇതിലൂടെ ലക്ഷ്യമാക്കുന്നത്.

TAGS :

Next Story