Quantcast

2024ഓടെ സൗദി സന്ദര്‍ശിക്കുന്നവരുടെ എണ്ണം 21 മില്ല്യണിലെത്തുമെന്ന് റിപ്പോര്‍ട്ട്

2024 ഓടെ സൗദി സന്ദര്‍ശിക്കുന്നവരുടെ എണ്ണം 21 മില്ല്യണിലെത്തുമെന്ന് കോളിയേഴ്‌സ് ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട്. തൊഴില്‍ മേഖലയിലടക്കം ഇത് വന്‍ മാറ്റങ്ങള്‍ക്ക് വഴിവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

MediaOne Logo

Web Desk

  • Published:

    16 Feb 2020 2:42 AM IST

2024ഓടെ സൗദി സന്ദര്‍ശിക്കുന്നവരുടെ എണ്ണം 21 മില്ല്യണിലെത്തുമെന്ന് റിപ്പോര്‍ട്ട്
X

2024 ഓടെ സൗദി സന്ദര്‍ശിക്കുന്നവരുടെ എണ്ണം 21 മില്ല്യണിലെത്തുമെന്ന് കോളിയേഴ്‌സ് ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട്. തൊഴില്‍ മേഖലയിലടക്കം ഇത് വന്‍ മാറ്റങ്ങള്‍ക്ക് വഴിവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച് 15.5 ദശലക്ഷം ആളുകളാണ് സൗദി സന്ദര്‍ശിച്ചത്. 2024ഓടെ ഇത് 38 ശതമാനം വര്‍ധിച്ച് 21.3 ദശലക്ഷമായി ഉയരും. ജി.സി.സി രാജ്യങ്ങളില്‍ നിന്നുള്ള വിനോദ സഞ്ചാരികളുടെ എണ്ണത്തിലുള്ള വര്‍ധന ഇതിന് പ്രധാന കാരണമാണ്. രാജ്യത്തിന്റെ മനോഹരമായ ഭൂപ്രകൃതിയും, വിവിധ പ്രദേശങ്ങളിലേക്ക് വിനോദ സഞ്ചാരികള്‍ക്കായുള്ള വ്യത്യസ്ഥ ഓഫറുകളും സന്ദര്‍ശകരെ രാജ്യത്തേക്ക് ആകര്‍ഷിക്കുന്നു.

കൂടാതെ ആഗോള ഹോട്ടല്‍ വ്യവസായം സൗദിയില്‍ ഏറെ പ്രതീക്ഷവെച്ചു പുലര്‍ത്തുന്നുണ്ട്. ചില അന്താരാഷ്ട്ര, പ്രാദേശിക കമ്പനികള്‍ തങ്ങളുടെ ബിസിനസ് സൗദിയില്‍ വിപുലീകരിക്കുന്നതിനുള്ള ശ്രമങ്ങളാരംഭിച്ചു കഴിഞ്ഞു. 2030ഓടെ 100 ദശലക്ഷം ആഭ്യന്തര, അന്തര്‍ദേശീയ സന്ദര്‍ശകരെയാണ് രാജ്യം പ്രതീക്ഷിക്കുന്നത്. ഇത് ഒരു മില്യണ്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും, ദേശീയ ജി.ഡി.പിക്കുള്ള സംഭാവന 3 ശതമാനത്തില്‍ നിന്ന് 10 ശതമാനത്തിലേക്ക് ഉയരാന്‍ സാഹചര്യമൊരുക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷ.

TAGS :

Next Story