Quantcast

വാഹനം വാങ്ങാന്‍ ലൈസന്‍സ് സ്വന്തമാക്കണം; സൗദി ട്രാഫിക് നിയമത്തിലെ പരിഷ്കാരം പ്രാബല്യത്തില്‍

MediaOne Logo

Web Desk

  • Published:

    17 Feb 2020 3:00 AM IST

വാഹനം വാങ്ങാന്‍ ലൈസന്‍സ് സ്വന്തമാക്കണം; സൗദി ട്രാഫിക് നിയമത്തിലെ പരിഷ്കാരം പ്രാബല്യത്തില്‍
X

ഡ്രൈവിംഗ് ലൈസൻസില്ലാത്തവരുടെ പേരിൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള പ്രത്യേക നിബന്ധന സൗദി ട്രാഫിക് ഡയറക്ടറേറ്റ് കര്‍ശനമാക്കി നടപ്പാക്കുന്നു. വാഹനം ഓടിക്കുന്നതിന് ലൈസന്‍സുള്ള വ്യക്തിയെ നിര്‍ണയിച്ച് രേഖാമൂലം കാണിച്ചാലേ, ഇനി ലൈസന്‍സ് ഇല്ലാത്തവര്‍ക്ക് വാഹനം ലഭിക്കൂ. സ്ഥാപനങ്ങളുടെ പേരില്‍ വാങ്ങുന്ന വാഹനങ്ങള്‍ക്ക് ഈ നിബന്ധന ബാധകമല്ല.

പരിഷ്‌കരിച്ച ട്രാഫിക് നിയമാവലിയുടെ അടിസ്ഥാനത്തിലാണ് പുതിയ വ്യവസ്ഥ. നേരത്തെ സൗദിയില്‍ ആര്‍ക്കും സ്വന്തം പേരില്‍ വാഹനം രജിസ്റ്റര്‍ ചെയ്യാമായിരുന്നു. ഈ ആനുകൂല്യം ലൈസന്‍സ് ഇല്ലാത്തവര്‍ക്കും ലഭിച്ചു. എന്നാല്‍‌, പുതിയ വ്യവസ്ഥ പ്രകാരം വാഹനമോടിക്കുന്നതിന് അനുമതിയില്ലാത്തവരുടെ പേരിൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്യില്ല. ഇങ്ങനെയുള്ളവര്‍ക്ക്, വാഹനം ഓടിക്കുന്നതിന് ലൈസൻസുള്ള വ്യക്തിയെ പ്രത്യേകം നിർണയിക്കണം. ഇത് രജിസ്ട്രേഷന്‍ ഡോക്യുമെങ്കില്‍ രേഖപ്പെടുത്തുകയും ചെയ്യും. ഇതിന് ശേഷം മാത്രമേ ഡ്രൈവിംഗ് ലൈസൻസില്ലാത്തവരുടെ പേരിൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്യുകയുള്ളൂ. ഈ വ്യവസ്ഥ കമ്പനികളുടെയും സ്ഥാപനങ്ങളുടെയും പേരിൽ വാങ്ങുന്ന വാഹനങ്ങളുടെ രജിസ്‌ട്രേഷന് ബാധകമല്ല. പുതുതായി വാഹനം സ്വന്തമാക്കാനെത്തുവര്‍ക്ക് ഈ നിബന്ധന കര്‍ശനമാക്കിയിട്ടുണ്ട്.

Next Story