Quantcast

ആവശ്യമായ പദ്ധതികളുടെ കുറവ്; സൗദിയില്‍ 500 ഓളം എൻജിനീയറിങ് ഓഫീസുകൾ പൂട്ടി

മേഖലയിലെ പ്രശ്നം മുന്‍കൂട്ടിക്കണ്ട് ചെറുകിട കമ്പനികള്‍ ലയനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു

MediaOne Logo

Web Desk

  • Published:

    18 Feb 2020 3:47 AM IST

ആവശ്യമായ പദ്ധതികളുടെ കുറവ്; സൗദിയില്‍  500 ഓളം എൻജിനീയറിങ് ഓഫീസുകൾ പൂട്ടി
X

സൗദിയില്‍ ആവശ്യമായ പദ്ധതികളുടെ കുറവ് കാരണം അഞ്ഞൂറോളം എൻജിനീയറിങ് ഓഫീസുകൾ പൂട്ടി. പ്രൊജക്ടുകള്‍ കുറഞ്ഞതോടെ പല സ്ഥാപനങ്ങളും ലയനത്തിനുള്ള ശ്രമത്തിലാണ്. ഇതുവഴി നിരവധി സ്വദേശികൾക്കും വിദേശികൾക്കും തൊഴിൽ നഷ്ടമായിട്ടുണ്ട്. വിദേശ കമ്പനികളെ പ്രൊജക്ടുകള്‍ക്ക് സമീപിക്കുന്നതും തിരിച്ചടിയായി.

ആഗോള തലത്തില്‍ തന്നെ നിര്‍മാണ മേഖലയില്‍ മന്ദത അനുഭവിക്കുന്നുണ്ട്. ഇത് ഗള്‍ഫ് മേഖലയിലും ബാധിച്ചു. നിർമാണ മേഖലയിലെ പ്രതിസന്ധിയും എൻജിനീയറിങ് പ്രൊഫഷൻ രംഗത്ത് വന്ന പരിഷ്‌കരണങ്ങളുമാണ് സൌദിയിലെ എഞ്ചിനീയറിങ് മേഖലയെ ബാധിച്ചതായി ഈ മേഖലയിലുള്ളവര്‍ പറയുന്നത്. 20 ശതമാനത്തോളം ഓഫീസുകളാണ് അടുത്തിടെ പൂട്ടിയതെന്ന് ജിദ്ദയിലെ എൻജിനീയറിങ് സന്നദ്ധ സംഘടനാ മേധാവി എൻജിനീയർ തലാൽ സമർഖന്ദി പറഞ്ഞു.

ഒപ്പം വന്‍‌കിട കമ്പനികള്‍ വിദേശ കമ്പനികളെയാണ് കണ്‍സള്‍ട്ടേഷനും പ്രൊജക്ടിനും സമീപിക്കുന്നത്. ഇതോടെയാണ് രാജ്യത്ത് നിലവിലുള്ള എഞ്ചിനീയറിങ് കമ്പനികളെ ഇത് ബാധിക്കുന്നതും. 2527 എൻജിനീയറിങ് ഓഫീസുകളും 272 കമ്പനികളുമാണ് രാജ്യത്തുള്ളത്. 1,63,198 എൻജിനീയർമാരാണ് ആകെയുള്ളത്. ഇതില്‍ 25 ശതമാനവും സ്വദേശികളാണ്. ഈ മേഖല പൂര്‍ണമായും സ്വദേശിവത്കരിക്കാനുള്ള നടപടി മന്ത്രാലയം നടത്തുന്നുമുണ്ട്. മേഖലയിലെ പ്രശ്നം മുന്‍കൂട്ടിക്കണ്ട് ചെറുകിട കമ്പനികള്‍ ലയനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.

TAGS :

Next Story