സൗദിയില്‍ ട്രാഫിക് നിയമലംഘനങ്ങളുടെ വിശദാംശങ്ങള്‍ പുറത്ത് വിട്ടു
സൗദിയില്‍ ട്രാഫിക് നിയമലംഘനങ്ങളുടെ വിശദാംശങ്ങള്‍ ട്രാഫിക് ഡയരക്ടറേറ്റ് പുറത്ത് വിട്ടു. വാഹനങ്ങളില്‍ വ്യാജ നമ്പര്‍ പ്ലേറ്റുകള്‍ ഉപയോഗിച്ചാല്‍ പതിനായിരം റിയാല്‍ വരെ പിഴ ചുമത്തും.

സൗദിയില്‍ ട്രാഫിക് നിയമലംഘനങ്ങളുടെ വിശദാംശങ്ങള്‍ ട്രാഫിക് ഡയരക്ടറേറ്റ് പുറത്ത് വിട്ടു. വാഹനങ്ങളില്‍ വ്യാജ നമ്പര്‍ പ്ലേറ്റുകള്‍ ഉപയോഗിച്ചാല്‍ പതിനായിരം റിയാല്‍ വരെ പിഴ ചുമത്തും. ചുവന്ന സിഗ്നല്‍ മറികടക്കുന്നതും, എതിര്‍ ദിശയില്‍ വാഹനമോടിക്കുന്നതും ഗുരുതരമായ ട്രാഫിക് നിയമലംഘനങ്ങളാണ്.
കഴിഞ്ഞ മാസം പ്രാബല്യത്തില്‍ വന്ന പുതിയ ട്രാഫിക് നിയമത്തിന്റെ എക്‌സികൂട്ടീവ് ചട്ടങ്ങള്‍ പ്രകാരം ചുവന്ന സിഗ്നല്‍ മറികടക്കുന്നതും, എതിര്‍ ദിശയില്‍ വാഹനമോടിക്കുന്നതും 6,000 റിയാല്‍ വരെ പിഴ ചുമത്താവുന്ന ഗുരുതരമായ ട്രാഫിക് നിയമലംഘനങ്ങളാണ്. ചുവന്ന സിഗ്നലുകള്‍ മറികടക്കുന്നതിന്, നിയലംഘനത്തിന്റെ ഗൗരവമനുസരിച്ച് 3000 റിയാല്‍ മുതല്‍ 6000 റിയാല്‍ വരെ പിഴ ചുമത്തും. വ്യാജ നമ്പര്‍ പ്ലേറ്റുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് 5000 റിയാല്‍ മുതല്‍ 10,000 റിയാല്‍ വരെയാണ് പിഴ.
കൂടാതെ, നിയമലംഘനത്തില്‍ നിന്ന് മുക്തമാകുന്നത് വരെ വാഹനം പിടിച്ച് വെക്കുകയും ചെയ്യും. വാഹനങ്ങളുടെ ഇന്‍ഷൂറന്‍സ് സാധുവല്ലെങ്കില്‍ 100 മുതല്‍ 150 റിയാല്‍ വരെയും, കുട്ടികള്‍ക്കുള്ള സേഫ്റ്റി സീറ്റില്ലാത്ത വാഹനങ്ങൾക്ക് 300 മുതല്‍ 500 റിയാല്‍ വരെയും പിഴ ചുമത്തും. ടണല്‍ റോഡുകളില്‍ ലൈറ്റ് പ്രവര്‍ത്തിപ്പിക്കാതെ വാഹനമോടിച്ചാല്‍ 500 മുതല്‍ 900 റിയാല്‍ വരെയും, പൊതു റോഡുകളില്‍ 20 മീറ്ററില്‍ കൂടുതല്‍ പിറകിലേക്കോടിച്ചാല്‍ 150 മുതല്‍ 300 റിയാല്‍ വരെയും പിഴ ചുമത്തുമെന്ന് ട്രാഫിക് ഡയരക്ടറേറ്റ് അറിയിച്ചു.
Adjust Story Font
16

