Quantcast

സൗദിയില്‍ സേവനങ്ങളില്‍ വീഴ്ച വരുത്തിയതിന് വിമാന യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് അതോറിറ്റി

വിമാന ഗതാഗത കരാറിലെ വ്യവസ്ഥകളില്‍ വിഴ്ചവരുത്തിയതിനാണ് യാത്രകാര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ വിമാന കമ്പനികളോട് സിവില്‍ ഏവിയേഷന്‍ അതോറിറ്റി ആവശ്യപ്പെട്ടത്

MediaOne Logo

Web Desk

  • Published:

    26 Feb 2020 3:42 AM IST

സൗദിയില്‍ സേവനങ്ങളില്‍ വീഴ്ച വരുത്തിയതിന് വിമാന യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് അതോറിറ്റി
X

സൗദിയില്‍ സേവനങ്ങളില്‍ വീഴ്ച വരുത്തിയതിന് വിമാന യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് അതോറിറ്റി. 65 മില്യണിലധികം റിയാല്‍ നഷ്ടപരിഹാരമായി നല്‍കാനാണ് വിമാനകമ്പനികളോട് സിവില്‍ ഏവിയേഷന്‍ അതോറിറ്റി ആവശ്യപ്പെട്ടത്. വിമാനകമ്പനികളെ കുറിച്ച് പരാതിയുള്ളവര്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന കാള്‍ സെന്ററില്‍ അറിയിക്കണമെന്നും അതോറിറ്റി അറിയിച്ചു.

വിമാന ഗതാഗത കരാറിലെ വ്യവസ്ഥകളില്‍ വിഴ്ചവരുത്തിയതിനാണ് യാത്രകാര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ വിമാന കമ്പനികളോട് സിവില്‍ ഏവിയേഷന്‍ അതോറിറ്റി ആവശ്യപ്പെട്ടത്. ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കുക, യാത്രക്കാര്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ മികവുറ്റതാക്കുക, അന്താരാഷ്ട്ര മാനദണ്ഢങ്ങള്‍ക്കനുസൃതമായി യാത്ര സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക തുടങ്ങിയ കാര്യങ്ങളാണ് ഇതിലൂടെ സിവില്‍ ഏവിയേഷന്‍ അതോറിറ്റി ലക്ഷ്യം വെക്കുന്നത്.

ലഗേജുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയോ നഷ്ടപ്പെടുകയോ ചെയ്യുക, ലഗേജുകള്‍ ലഭിക്കുവാന്‍ കാല താമസം നേരിടുക, വിമാനം റദ്ധാക്കുക, വിമാനത്തിന് കാലതാമസം നേരിടുക തുടങ്ങിയ കാരണങ്ങള്‍ക്കാണ് നഷ്ടപരിഹാരം ലഭിക്കുക. സൗദി അറേബ്യയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിമാനകമ്പനികളും നഷ്ടപരിഹാരം നല്‍കാന്‍ ബാധ്യസ്ഥരാണ്. ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനാവശ്യമായ ചട്ടങ്ങള്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ വെബ്‌സൈറ്റ് വഴി പുനപരിശോധിക്കാവുന്നതാണെന്നും അതോറിറ്റി അറിയിച്ചു.

Next Story