സൗദിയിലെ ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് പണം പിന്‍വലിക്കുന്നതിന് ഫീസ് ഏര്‍പ്പെടുത്തി
ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് എ.ടി.എമ്മുകള്‍ വഴി പണം പിന്‍വലിക്കുന്നതിനാണ് ബാങ്കുകള്‍ ഫീസീടാക്കുക

സൗദിയിലെ ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് പണം പിന്‍വലിക്കുന്നതിന് ഫീസ് ഏര്‍പ്പെടുത്തി. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് എ.ടി.എമ്മുകള്‍ വഴി പണം പിന്‍വലിക്കുന്നതിനാണ് ബാങ്കുകള്‍ ഫീസീടാക്കുക. ക്രെഡിറ്റ് കാര്‍ഡ് വഴി പണം പിന്‍വലിക്കുന്നതിന് ഫീസ് ഒരു ഇടപാടിന് 75 അഞ്ച് റിയാല്‍ വരെ ഈടാക്കും സാമയാണ് ഫീസ് ഏര്‍പ്പെടുത്തുന്നതിന് അനുമതി നല്‍കിയത്. സൗദി ബാങ്കിംഗ് ബോധവല്‍ക്കരണ കമ്മിറ്റിയാണ് ഫീസ് സംബന്ധിച്ച വിവരം അറിയിച്ചത്. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് എ.ടി.എമ്മുകള്‍ വഴി പണം പിന്‍വലിക്കുന്നതിനാണ് ഫീസ് ബാധകമാവുക.
അയ്യായിരം റിയാല്‍ വരെയുള്ള തുകക്ക് എഴുപത്തിയഞ്ച് റിയാല്‍ വരെയാണ് ബാങ്കുകള്‍ക്ക് ഈടാക്കാന്‍ അനുവാദമുള്ളത്. ഓരോ തവണ നടത്തുന്ന ഇടപാടുകള്‍ക്കും ഇത് ബാധകമായിരിക്കും. അയ്യായിരത്തില്‍ കൂടുതലുള്ള തുകക്ക് പിന്‍വലിക്കുന്ന തുകയുടെ മൂന്ന് ശതമാനം ഫീസ് ചുമത്താനും ബാങ്കുകള്‍ക്ക് അനുവാദം നല്‍കി. എന്നാല്‍ ഫീസ് തുക മുന്നൂറ് റിയാലില്‍ കൂടാന്‍ പാടില്ലെന്നും നിര്‍ദ്ദേശമുണ്ട്. ദേശീയ ബാങ്കായ സൗദി അറേബ്യന്‍ മോണിറ്ററിംഗ് അതോറിറ്റിയാണ് ഫീസ് ഏര്‍പ്പെടുത്തുന്നതിന് രാജ്യത്തെ ബാങ്കുകള്‍ക്ക് അനുവാദം നല്‍കിയത്. രാജ്യത്തെ ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് കാര്‍ഡില്‍ അനുവദിച്ച തുകയുടെ മുപ്പത് ശതമാനമാണ് പണമായി പിന്‍വലിക്കാന്‍ അനുവാദമുള്ളത്.
Adjust Story Font
16

