സൌദിയില്‍ ആരോഗ്യ മന്ത്രാലയം അടിയന്തിര യോഗം ചേര്‍ന്നു
മന്ത്രിമാരും വിവിധ വകുപ്പുകളിലെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു, രാജ്യത്തെ സ്ഥിതിഗതികള്‍ യോഗം വിലയിരുത്തി

സൌദി അറേബ്യയിലേക്ക് ഉംറ തീര്‍ഥാടകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെ ആരോഗ്യ മന്ത്രാലയം അടിയന്തിര യോഗം ചേര്‍ന്നു. മന്ത്രിമാരും വിവിധ വകുപ്പുകളിലെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു. രാജ്യത്തെ സ്ഥിതിഗതികള്‍ യോഗം വിലയിരുത്തി. ഇരു ഹറമുകളിലും എത്തുന്ന തീര്‍ഥാടകരുടെ സുരക്ഷ മാനിച്ചാണ് വിലക്കേര്‍പ്പെടുത്തിയതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
വ്യാഴാഴ്ച രാവിലെ ആരോഗ്യ മന്ത്രാലയം അടിയന്തിര യോഗം ചേര്‍ന്നിരുന്നു. മന്ത്രിമാരും വിവിധ വകുപ്പുകളിലെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു. രാജ്യത്തെ സ്ഥിതിഗതികള്‍ യോഗം വിലയിരുത്തി. സൌദി അറേബ്യയില്‍ ഇതുവരെ കൊറോണ സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ അയല്‍ രാജ്യങ്ങളില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. ഈ സാഹചര്യത്തില്‍ അതീവ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്
Next Story
Adjust Story Font
16

