കൊറോണ; ഇന്ത്യയില്‍ നിന്നും സൗദിയിലേക്കുള്ള വിമാന സര്‍വീസുകളില്‍ മാറ്റം വരുത്തുന്നു
ഇന്ത്യയില്‍ നിന്നും സൗദി അറേബ്യയിലേക്കുള്ള വിവിധ വിമാന സര്‍വീസുകളില്‍ മാറ്റം വരുത്തുന്നു.

ഇന്ത്യയില്‍ നിന്നും സൗദി അറേബ്യയിലേക്കുള്ള വിവിധ വിമാന സര്‍വീസുകളില്‍ മാറ്റം വരുത്തുന്നു. വിവിധ എയര്‍ലൈന്‍സുകളില്‍ സന്ദര്‍ശന വിസകളിലുള്ളവര്‍ സൗദിയിലെത്തിയിട്ടുണ്ട്. കര്‍ശന പരിശോധനക്ക് ശേഷമാണ് ഇവരെ രാജ്യത്ത് പ്രവേശിപ്പിക്കുന്നത്. വരും ദിനങ്ങളിലും വിമാന സര്‍വീസുകളില്‍ നിയന്ത്രണവും ക്രമീകരണങ്ങളും തുടരുമെന്നാണ് സൂചന.
ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് സൗദിയിലേക്ക് സന്ദര്‍ശന വിസാ വിലക്കില്ല. എന്നാല്‍ ഇന്നലെ മുതല്‍ ഇന്ത്യയില്‍ നിന്നും സൗദി അറേബ്യയിലെ വിമാനത്താവളങ്ങളില്‍ ഇറങ്ങുന്നവര്‍ക്ക് മണിക്കൂറുകള്‍ക്ക് ശേഷമാണ് പുറത്ത് കടക്കാനായത്. കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ സുരക്ഷാ ക്രമീകരണങ്ങളാണ് കാരണം.
Watch More....
Next Story
Adjust Story Font
16

