Quantcast

കൊറോണ; ജി.സി.സി പൗരന്മാര്‍ക്ക്‌ മക്ക-മദീന സന്ദര്‍ശനത്തില്‍ താല്‍ക്കാലിക നിയന്ത്രണം  

ആരോഗ്യ വിദഗ്ധ‌രുടെ ശിപാർശകളെ തുടർന്നാണ്തീരുമാനം. നിലവില്‍ സൗദിയില്‍ തങ്ങുന്ന ജി.സി.സി രാജ്യക്കാര്‍ക്ക് അനുമതി പത്രം നേടി ഉംറക്ക് പോകാം.

MediaOne Logo

Web Desk

  • Published:

    1 March 2020 1:37 AM IST

കൊറോണ; ജി.സി.സി പൗരന്മാര്‍ക്ക്‌ മക്ക-മദീന സന്ദര്‍ശനത്തില്‍ താല്‍ക്കാലിക നിയന്ത്രണം  
X

ഗള്‍ഫിലെ ഭൂരിപക്ഷം രാജ്യങ്ങളിലും കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ജി.സി.സി പൗരന്മാര്‍ക്ക്‌ മക്ക-മദീന സന്ദര്‍ശനത്തില്‍ താല്‍ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തി. ആരോഗ്യ വിദഗ്ധ‌രുടെ ശിപാർശകളെ തുടർന്നാണ്തീരുമാനം. നിലവില്‍ സൗദിയില്‍ തങ്ങുന്ന ജി.സി.സി രാജ്യക്കാര്‍ക്ക് അനുമതി പത്രം നേടി ഉംറക്ക് പോകാം.

സൗദി അറേബ്യയിലെ പൗരന്മാരുടെയും വിദേശികളുടെയും തീർഥാടകരുടെയും ആരോഗ്യ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്നും അധികൃതർ വ്യക്തമാക്കി. സൗദിയിലെത്തുകയും തുടർച്ചയായി 14 ദിവസം ഇവിടെ താമസിക്കുകയും രോഗലക്ഷണങ്ങളൊന്നും കാണാതിരിക്കുകയും ചെയ്തവരെ ഇൗ തീരുമാനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അങ്ങനെയുള്ളവർ ഉംറയോ, മദീനയിലെ മസ്ജിദുന്നബവി സന്ദർശനമോ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഹജ്ജ് ഉംറ മന്ത്രാലയത്തിൽ നിന്ന് ഓണ്‍ലൈന്‍ സംവിധാനം വഴി അനുമതി പത്രം നേടിയിരിക്കണം.

ബഹ്റൈനിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ സൗദിയുമായി ബഹ്റൈനെ ബന്ധിപ്പിക്കുന്ന കിങ് ഫഹദ് കോസ്വേയിലും ആരോഗ്യ നിരീക്ഷണം കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. ഇപ്പോഴത്തെ നടപടികൾ താത്കാലികവും ബന്ധപ്പെട്ട വകുപ്പുകളുടെ നിരന്തര വിലയിരുത്തലിനും വിധേയമാകുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.

TAGS :

Next Story