കോവിഡ് 19; മക്ക,മദീന, ഹറമുകളിലേക്ക് ആഭ്യന്തര തീര്‍ഥാടകര്‍ക്ക് പ്രവേശന നിരോധനമേര്‍പ്പെടുത്തി

കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി മക്ക, മദീന, ഹറമുകളിലേക്ക് ആഭ്യന്തര തീര്‍ഥാടകര്‍ക്കും പ്രവേശന നിരോധനമേര്‍പ്പെടുത്തി. ആഭ്യന്തര മന്ത്രാലയമാണ് പ്രവേശനം താല്‍ക്കാലികമായി നിരോധിച്ചത്. രാജ്യത്തിന് പുറത്ത് നിന്നുള്ള ഉംറ തീര്‍ഥാടനം കഴിഞ്ഞയാഴ്ച മുതല്‍ നിര്‍ത്തി വെച്ചിട്ടുണ്ട്. ഇതോടെ മക്കയിലേക്ക് ഉംറക്കും മദീനയിലേക്ക് സന്ദര്‍ശനത്തിനും വിദേശികള്‍ക്കും സ്വദേശികള്‍ക്കും പ്രവേശിക്കാനാകില്ല. മക്കയിലും മദീനയിലും നിലവില്‍ താമസിക്കുന്നവര്‍ക്ക് പ്രവേശനത്തിന് തടസ്സമുണ്ടാകില്ല.
Next Story
Adjust Story Font
16

