Quantcast

കൊറോണ ഭീതി; കൂടുതല്‍ നിയന്ത്രണങ്ങളുമായി സൗദി

ഉംറ തീര്‍ത്ഥാടകര്‍ക്ക് കഴിഞ്ഞ ദിവസം മുതല്‍ സൗദിയിലേക്ക് വിലക്കേര്‍പ്പെടുത്തിയതോടെ പല വിമാന കമ്പനികളും സര്‍വ്വീസുകളില്‍ മാറ്റം വരുത്തുകയോ റദ്ധാക്കുകയോ ചെയ്തിട്ടുണ്ട്.

MediaOne Logo

Web Desk

  • Published:

    5 March 2020 2:21 AM IST

കൊറോണ ഭീതി; കൂടുതല്‍ നിയന്ത്രണങ്ങളുമായി സൗദി
X

കോവിഡ് 19 രോഗത്തിന്റെ പശ്ചാതലത്തില്‍ സൗദിയില്‍ കൂടുതല്‍ നിയന്ത്രണങ്ങളുണ്ടായേക്കുമെന്ന് സൂചന. അവധിക്ക് നാട്ടില്‍ പോയവര്‍ തിരിച്ച് വരവിന്റെ കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. സ്വകാര്യ മേഖലയില്‍ തൊഴിലാളികള്‍ക്ക് ഇത് സംബന്ധിച്ച് അറിയിപ്പ് നല്‍കി തുടങ്ങി.

ഇന്ത്യയില്‍ കോവിഡ് 19 രോഗം കൂടുതല്‍ ആളുകളില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് സൗദിയിലേക്കുള്ള പ്രവേശനത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ക്ക് വഴിവെച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. നാട്ടിലേക്ക് അവധിയില്‍ പോയവരും, പോകാനിരിക്കുന്നവരും തിരിച്ച് വരവിന്റെ കാര്യത്തില്‍ കൂടുതല്‍ ജാഗ്രതപുലര്‍ത്തണം. സ്വകാര്യ മേഖലയിലെ പല കമ്പനികളും തൊഴിലാളികള്‍ക്ക് ഇന്ന് ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കി.

തിരിച്ച് വരാന്‍ സാധിക്കാതെ വന്നാല്‍ അത് തൊഴിലാളികളുടെ സ്വന്തം ഉത്തരവാദിതത്തില്‍ മാത്രമായിരിക്കുമെന്നും കമ്പനികള്‍ മുന്നറിയിപ്പ് നല്‍കുന്നു. ഉംറ തീര്‍ത്ഥാടകര്‍ക്ക് കഴിഞ്ഞ ദിവസം മുതല്‍ സൗദിയിലേക്ക് വിലക്കേര്‍പ്പെടുത്തിയതോടെ പല വിമാന കമ്പനികളും സര്‍വ്വീസുകളില്‍ മാറ്റം വരുത്തുകയോ റദ്ധാക്കുകയോ ചെയ്തിട്ടുണ്ട്.

വരും ദിവസങ്ങളില്‍ സൗദിയിലേക്കുള്ള പ്രവേശനത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തിയാല്‍, അത് വിമാന സര്‍വ്വീസുകളെ കൂടുതല്‍ ദോഷകരമായി ബാധിക്കും. അങ്ങിനെ വന്നാൽ അവധി കഴിഞ്ഞ് സൗദിയിലേക്ക് വരാനിരിക്കുന്നവരേയും, മധ്യവേനലവധിക്ക് സൗദിയിലേക്ക് സന്ദര്‍ശന വിസയില്‍ വരാനിരിക്കുന്ന കുടുംബങ്ങളേയും പ്രതികൂലമായി ബാധിച്ചേക്കും. അതിനാല്‍ യാത്രക്ക് മുമ്പ് ട്രാവല്‍ ഏജന്‍സികളുമായോ വിമാന കമ്പനികളുമായോ ബന്ധപ്പെട്ട് കൃത്യത വരുത്തണമെന്നും ട്രാവൽ ഏജൻസികൾ നിര്‍ദേശിക്കുന്നു.

TAGS :

Next Story