സൗദിയില്‍ വനിതാ സംരംഭകരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്
ചില്ലറ, മൊത്തവ്യാപാര, നിര്‍മ്മാണ മേഖലകളിലാണ് വനിതാ സംരംഭകരുടെ പുതുസംരംഭങ്ങള്‍ ഏറ്റവും കൂടുതല്‍ തുടക്കം കുറിച്ചത്.

സൗദിയില്‍ വനിതാ സംരംഭകരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. വനിതകളുടെ പേരിലാംരംഭിക്കുന്ന സംരംഭങ്ങളുടെ എണ്ണത്തില്‍ ഒരു വര്‍ഷത്തിനിടെ നാല്‍പ്പത്തിയൊമ്പത് ശതമാനം വര്‍ധനവാണ് ഉണ്ടായത്. ചെറുകിട മേഖലകളിലാണ് കൂടുതല്‍ നിക്ഷേപം.
ചില്ലറ, മൊത്തവ്യാപാര, നിര്‍മ്മാണ മേഖലകളിലാണ് വനിതാ സംരംഭകരുടെ പുതുസംരംഭങ്ങള്‍ ഏറ്റവും കൂടുതല്‍ തുടക്കം കുറിച്ചത്. ഇത്തരത്തിലുള്ള ഒരു ലക്ഷത്തി പതിനൊന്നായിരം വാണിജ്യ ലൈസന്‍സുകള്‍ കഴിഞ്ഞ വര്‍ഷം വനിതകളുടെ പേരില്‍ അനുവദിച്ചതായി മന്ത്രാലയം വ്യക്തമാക്കി.
More To Watch......
Next Story
Adjust Story Font
16

