സൗദിയില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ കൂടുതല്‍ സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കുന്നതിന് കരാറായി
തെരഞ്ഞെടുക്കപ്പെടുന്ന യുവതീയുവാക്കള്‍ക്ക് പരിശീലനം നല്‍കും, സ്വകാര്യമേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി

സൗദിയില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ കൂടുതല്‍ സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കുന്നതിന് കരാറായി. തെരഞ്ഞെടുക്കപ്പെടുന്ന യുവതീയുവാക്കള്‍ക്ക് പരിശീലനം നല്‍കും. സ്വകാര്യമേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി. കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം, റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ജോലി ചെയ്യുന്ന സൗദികളുടെ എണ്ണത്തില്‍ 85 ശതമാനമാണ് കുറവ് രേഖപ്പെടുത്തിയത്. നിലവില്‍ 10,266 സ്വദേശികള്‍ മാത്രമാണ് ഈ മേഖലയില്‍ ജോലി ചെയ്യുന്നത്. ഇതിന് പുറമെ 11,000 ത്തിലേറെ സ്വദേശികള്‍ക്ക് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ജോലി ലഭ്യമാക്കാന്‍ സഹായകരമാകുന്നതാണ് പുതിയ കരാര്‍. മാനവശേഷി വികസന നിധിയും, റിയല്‍ എസ്റ്റേറ്റ് ജനറല്‍ അതോറിറ്റിയും തമ്മിലാണ് ഇതിനായുള്ള കരാറില്‍ ഒപ്പുവെച്ചത്.
സൗദി റിയല്‍ എസ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് വഴി സൗദി യുവതീ യുവാകള്‍ക്ക് പരിശീലനം നല്‍കി പ്രാപ്തരക്കും. ഇവരെ റിയല്‍ എസ്റ്റേറ്റ് മേഖലയിലെ വിവിധ തൊഴിലുകളില്‍ നിയമിക്കുന്നതാണ് പദ്ധതി. നേരത്തെ ഈ മേഖലയില്‍ പരിശീലന പദ്ധതിയില്‍ പങ്കെടുത്തവര്‍ക്ക് വീണ്ടും പങ്കെടുക്കുവാന്‍ അനുവാദമില്ല. 18 വയസ്സിനും 60 വയസ്സിനും ഇടയില്‍ പ്രായമുള്ള സര്‍ക്കാര്‍-സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവരോ. വിദ്യാര്‍ത്ഥികളോ ആയിരിക്കാന്‍ പാടില്ലെന്നും വ്യവസ്ഥയുണ്ട്
Adjust Story Font
16

