സൗദിയില്‍ 24 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; ഇതോടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവര്‍ 86 ആയി
പശ്ചിമേഷ്യയില്‍ കോവിഡ് പടരുന്ന ആദ്യ സമയങ്ങളില്‍ തന്നെ സൗദി കനത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു

സൗദിയില്‍ 24 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നു. ഇതോടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവര്‍ 86 ആയിരിക്കുന്നു. പശ്ചിമേഷ്യയില്‍ കോവിഡ് പടരുന്ന ആദ്യ സമയങ്ങളില്‍ തന്നെ സൗദി കനത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള യാത്രാവിലക്ക് ശനിയാഴ്ചയോടെ പ്രാബല്യത്തില്‍ വരും.
ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് വിമാന സര്‍വീസുകള്‍ നിര്‍ത്തി വെക്കുന്നതോടെ പ്രയാസത്തിലാകുന്നവര്‍ക്കെല്ലാം ഇഖാമ കാലാവധി, റീ എന്‍ട്രി കാലാവധി, സന്ദര്‍ശക വിസാ കാലാവധി എന്നിവ ദീര്‍ഘിപ്പിച്ച് നല്‍കുമെന്ന് ജവാസാത്ത് ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.
യാത്രാ തീരുമാനം പ്രഖ്യാപിക്കുന്ന സമയത്ത് നാട്ടില്‍ കുടുങ്ങിയവര്‍ക്കെല്ലാം ഈ ആനുകൂല്യം ലഭിക്കും. യാത്രാ വിലക്ക് പ്രാബല്യത്തിലാകുന്ന സമയത്ത് റീ എന്‍ട്രി, ഇഖാമ, സന്ദര്‍ശന വിസ കാലാവധിയുള്ളവര്‍ക്കെല്ലാം ഇതോടെ കാലാവധി ദീര്‍ഘിപ്പിച്ചു ലഭിക്കുമെന്നാണ് ജവാസാത്ത് വിദേശികളുടെ സംശയങ്ങള്‍ക്ക് മറുപടിയായി പറഞ്ഞത്.
Adjust Story Font
16

