Quantcast

കോവിഡ് 19: ബാങ്കിംഗ് സേവനങ്ങള്‍ നാളെ മുതല്‍ പൂര്‍ണ്ണമായും ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറും

MediaOne Logo

Web Desk

  • Published:

    17 March 2020 1:44 AM IST

കോവിഡ് 19: ബാങ്കിംഗ് സേവനങ്ങള്‍ നാളെ മുതല്‍ പൂര്‍ണ്ണമായും ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറും
X

കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ സൗദിയില്‍ കൂടുതല്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തി. ബാങ്കിംഗ് സേവനങ്ങള്‍ നാളെ മുതല്‍ പൂര്‍ണ്ണമായും ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറും. പള്ളികളിലെ ശൗച്യാലയങ്ങള്‍ അടച്ച് പൂട്ടണമെന്ന് മതകാര്യ മന്ത്രാലയം ഉത്തരവിട്ടു.

രാജ്യത്തെ മുഴുവന്‍ ബാങ്കുകളോടും ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറാനാണ് സൗദി അറേബ്യന്‍ മോണിറ്ററി അതോറിറ്റി ആവശ്യപ്പെട്ടത്. ഓണ്‍ലൈന്‍ സംവിധാനങ്ങളില്ലാത്ത ബ്രാഞ്ചുകളൊഴികെ മുഴുവന്‍ ബാങ്കുകളും 16 ദിവസത്തേക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടുള്ളതല്ല. ഓണ്‍ലൈന്‍ സംവിധാനമില്ലാത്ത ബ്രാഞ്ചുകളില്‍ കോവിഡ് 19 രോഗ പ്രതിരോധ നടപടികള്‍ നടപ്പിലാക്കാണം. ഇത്തരം ബാങ്കുകളിലെത്തുന്ന ഉപഭോക്താക്കളും മുന്‍കരുതല്‍ സ്വീകരിക്കണം. ഓണ്‍ലൈന്‍ വഴി ഒരു ബാങ്കില്‍ നിന്ന് മറ്റൊരു ബാങ്കിലേക്ക് പണമയക്കുന്നവരോട് ഫീസ് ഈടാക്കാന്‍ പാടില്ലെന്നും സാമ നിര്‍ദേശിച്ചു. രാജ്യത്തെ മുഴുവന്‍ എ.ടി.എം മെഷീനുകളിലും പണം ഉറപ്പ് വരുത്തണമെന്നും നിര്‍ദേശമുണ്ട്. രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്തെ മുഴുവന്‍ പള്ളികളിലുമുള്ള ശുചീകരണ മുറികള്‍ അടച്ചിടണമെന്ന് മത കാര്യ മന്ത്രാലയം ഉത്തരവിട്ടു. വീടുകളില്‍ നിന്നോ ഓഫീസുകളില്‍ നിന്നോ അംഗശുദ്ധിയും ശുചീകരണവും നടത്തി മാത്രമേ പള്ളിയിലെത്താവൂ. പ്രാര്‍ത്ഥനാ സമയങ്ങളില്‍ പള്ളികളിലെ മുഴുവന്‍ വാതിലുകളും ജനലുകളും തുറന്നിടണമെന്നും മന്ത്രാലയം ഓര്‍മ്മിപ്പിച്ചു.

TAGS :

Next Story