സൗദിയില്‍ റീ എന്‍ട്രിയും ഫൈനല്‍ എക്‌സിറ്റും റദ്ദ് ചെയ്യണം; അല്ലെങ്കില്‍ പിഴയൊടുക്കേണ്ടി വരും
. റീ എന്‍ട്രിയും, ഫൈനല്‍ എക്‌സിറ്റും റദ്ദ് ചെയ്യാത്ത പക്ഷം നിലവിലെ നിയമമനുസരിച്ച് പിഴയൊടുക്കേണ്ടി വരും.

സൗദിയില്‍ റീ എന്‍ട്രിയും ഫൈനല്‍ എക്‌സിറ്റും നേടി നാട് വിടാന്‍ കഴിയാതെ രാജ്യത്ത് തന്നെ തങ്ങുന്നവര്‍ ഇവയുടെ കാലാവധി തീരുന്നതിന് മുമ്പായി കാന്‍സല്‍ ചെയ്യണമെന്ന് പാസ്‌പോര്‍ട്ട് വിഭാഗം അറിയിച്ചു. റീ എന്‍ട്രിയും, ഫൈനല്‍ എക്‌സിറ്റും റദ്ദ് ചെയ്യാത്ത പക്ഷം നിലവിലെ നിയമമനുസരിച്ച് പിഴയൊടുക്കേണ്ടി വരും.
കോവിഡ് പശ്ചാതലത്തില്‍ പ്രത്യേക ഇളവുകള്‍ പ്രഖ്യാപിച്ച കൂട്ടത്തില്‍ നിലവില്‍ റീ എന്‍ട്രിയും ഫൈനല്‍ എക്‌സിറ്റും നേടിയവര്‍ക്ക് കാലാവധി ദീര്‍ഘിച്ചിച്ച് നല്‍കുമെന്ന് മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് പുതിയ സംവിധാനങ്ങളൊന്നും ഇതുവരെ പാസ്‌പോര്‍ട്ട് വിഭാഗം പുറത്തിറക്കിയിട്ടില്ല. പകരം നിലവിലെ സംവിധാനങ്ങള്‍ മുഖേനയുള്ള നടപടികള്‍ സ്വീകരിക്കാനാണ് ജവാസാത്ത് വിഭാഗം നിര്‍ദ്ദേശം നല്‍കിയത്. ഇതനുസരിച്ച് റീ എന്‍ട്രിയും ഫൈനല്‍ എക്‌സിറ്റും നേടിയവര്‍ അവയുടെ കാലാവധി തീരുന്നതിന് മുമ്പ് കാന്‍സല്‍ ചെയ്യണം.
അല്ലാത്ത പക്ഷം പിഴയൊടുക്കേണ്ടി വരും. ഇവയുടെ കാലാവധി ദീര്‍ഘിപ്പിക്കുവാനോ, റദ്ദ് ചെയ്യുന്നത് മുഖേന ഇതിനായി അടച്ച തുക തിരികെ ലഭിക്കുകയോ ചെയ്യില്ല. ഫൈനല്‍ എക്‌സിറ്റ് റദ്ദ് ചെയ്യുന്നവര്‍ ഇഖാമ കാലാവധി അവസാനിച്ചിട്ടുണ്ടെങ്കില്‍ അവകൂടി പുതുക്കേണ്ടി വരും. റീ എന്‍ട്രിയില്‍ നാട്ടില്‍ കഴിയുന്നവര്‍ നിലവിലെ രീതി പിന്തുടര്‍ന്ന് കാലാവധി ദീര്‍ഘിപ്പിക്കാനാണ് പാസ്‌പോര്‍ട്ട് വിഭാഗം നല്‍കുന്ന നിര്‍ദ്ദേശം. ഇതിനായി വിദേശ കാര്യമന്ത്രാലയത്തിന്റെ പോര്‍ട്ടല്‍ വഴി അപേക്ഷിച്ച് ആവശ്യമായ രേഖകള്‍ സഹിതം അതാത് രാജ്യത്തെ കോണ്‍സുലേറ്റുകളെ സമീപിക്കാവുന്നതാണെന്നും പാസ്‌പോര്‍ട്ട് വിഭാഗം നിര്‍ദ്ദേശിച്ചു.
Adjust Story Font
16

