Quantcast

കോവിഡ്; അവശ്യസര്‍വീസുകള്‍ക്ക് യാത്രാവിലക്കില്ലെന്ന് സൗദി

നിയന്ത്രണങ്ങളെ തുടര്‍ന്ന് അവശ്യ ചരക്ക് ഗതാഗത സര്‍വീസുകളില്‍ പലതും നിയമ ലംഘനം ഭയന്ന് സര്‍വീസുകള്‍ നിര്‍ത്തി വെച്ചിരുന്നു

MediaOne Logo

Web Desk

  • Published:

    29 March 2020 1:24 AM IST

കോവിഡ്; അവശ്യസര്‍വീസുകള്‍ക്ക് യാത്രാവിലക്കില്ലെന്ന് സൗദി
X

കോവിഡ് പശ്ചാതലത്തില്‍ സൗദിയില്‍ ഏര്‍പ്പെടുത്തിയ ആഭ്യന്തര യാത്രാ വിലക്ക് രാജ്യത്തെ അവശ്യചരക്കു ഗതാഗത സര്‍വീസുകള്‍ക്ക് ബാധകമല്ലെന്ന് മന്ത്രാലയം. രാജ്യത്തെ പ്രവിശ്യകള്‍ തമ്മിലുള്ള യാത്രാ വിലക്കില്‍ നിന്നും രാത്രി കാല കര്‍ഫ്യുവില്‍ നിന്നും അവശ്യ സര്‍വീസുകളായ പതിനൊന്ന് വിഭാഗത്തെ ഒഴിവാക്കിയതായി ജനറല്‍ സെക്യൂരിറ്റി വിഭാഗം അറിയിച്ചു. നിയമ ലംഘനം ഭയന്ന് പലരും സര്‍വീസ് നിര്‍ത്തി വെച്ചതിനെ തുടര്‍ന്നാണ് മന്ത്രാലയം വിശദീകരണം നല്‍കിയത്.

കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് രാജ്യത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ഇവയെ തുടര്‍ന്ന് അവശ്യ ചരക്ക് ഗതാഗത സര്‍വീസുകളില്‍ പലതും നിയമ ലംഘനം ഭയന്ന് സര്‍വീസുകള്‍ നിര്‍ത്തി വെച്ചതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് മന്ത്രാലയം വിശദീകരണം നല്‍കിയത്. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ രാജ വിജ്ഞാപനത്തില്‍ പതിനൊന്ന് വിഭാഗം സര്‍വീസുകളെ പൂര്‍ണ്ണമായി ഒഴിവാക്കിട്ടുണ്ട്.

ഭക്ഷ്യ വിതരണം, പഴം, പച്ചകറികള്‍ തുടങ്ങിയവയുടെ ചരക്ക് ഗതാഗത നീക്കം അവയില്‍ പ്രധാനപ്പെട്ടവയാണെന്നും മന്ത്രാലയം വിശദീകരിച്ചു. ഇത്തരം മേഖലകളില്‍ സര്‍വീസ് നടത്തുന്ന ട്രക്കുകള്‍ക്കും വാഹനങ്ങള്‍ക്കും പ്രവിശ്യാ അതിര്‍ത്തികള്‍ കടക്കുന്നതിനോ കര്‍ഫ്യു സമയങ്ങളില്‍ സഞ്ചരിക്കുന്നതിനോ തടസമുണ്ടാകില്ലെന്നും ജനറല്‍ സെക്യൂരിറ്റി വിഭാഗം അറിയിച്ചു. പകരം സര്‍വീസുകള്‍ നടത്തുന്ന വാഹനങ്ങള്‍ക്ക് ഇളവുകള്‍ ലഭ്യമാകുന്ന വിഭാഗത്തിലാണെന്ന് തെളിയിക്കുന്നതിനുള്ള രേഖകള്‍ സമര്‍പ്പിക്കേണ്ടി വരുമെന്നും അതികൃതര്‍ ഓര്‍മ്മിപ്പിച്ചു.

TAGS :

Next Story