Quantcast

കോവിഡ്; സൗദിയില്‍ ആറിടങ്ങളിലെ കര്‍ഫ്യൂ നീട്ടി

ഹറമിനോട് ചേർന്നുള്ള പ്രാധനപ്പെട്ട ആറ് ജില്ലകളിലുള്ളവർക്കാണ് മുഴുസമയ കർഫ്യൂ ബാധകമാകുക

MediaOne Logo

Web Desk

  • Published:

    29 March 2020 12:55 AM IST

കോവിഡ്; സൗദിയില്‍ ആറിടങ്ങളിലെ കര്‍ഫ്യൂ നീട്ടി
X

സൗദിയിലെ മദീനയിൽ ആറ് മേഖലകളിൽ കർഫ്യൂ സമയം 24 മണിക്കൂറാക്കി വർധിപ്പിച്ചു. ഈ പ്രദേശങ്ങളിലുള്ളവർ 14 ദിവസം വീടുകളിൽ നിരീക്ഷണത്തിൽ തുടരണം. മെഡിക്കല്‍ പരിശോധനയുടെ ഭാഗമായാണ് നിയന്ത്രണം.

മദീനയിൽ ഹറമിനോട് ചേർന്നുള്ള പ്രാധനപ്പെട്ട ആറ് ജില്ലകളിലുള്ളവർക്കാണ് മുഴുസമയ കർഫ്യൂ ബാധകമാകുക. ഇവിടെയുള്ളവർ 14 ദിവസം വീടുകളിൽ നിരീക്ഷണത്തിൽ തുടരാനാണ് മദീന അതോറിറ്റി നിർദേശിച്ചിരിക്കുന്നത്. ഇന്ന് രാവിലെ ആറ് മണി മുതൽ ഉത്തരവ് പ്രാബല്യത്തിലായി. ഈ മേഖലയില്‍ താമസിക്കുന്ന സ്വദേശികളും വിദേശികളും ഈ അതിര്‍ത്തി വിട്ട് പുറത്ത് പോകുന്നതും, പുറത്ത് നിന്നുള്ളവര്‍ ഈ മേഖലയില്‍ പ്രവേശിക്കുന്നതും നിയമ വിരുദ്ധമാണ്.

ഖുര്‍ബാന്‍, ബനിളഫര്‍, ഷുറയ്ബാത്ത്, ജുമുഅ എന്നീ മേഖലകളിലും ബനീകുദ്‌റ, ഇസ്കാന്‍ എന്നിവയുടെ ഒരു ഭാഗത്തുമാണ് മുഴുസമയ നിയന്ത്രണം പ്രഖ്യാപിച്ചിട്ടുള്ളത്. ഈ മേഖലകളിൽ ഇത് വരെ അസുഖങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും മെഡിക്കല്‍ പരിശോധനയുടെ ഭാഗമായാണ് നിയന്ത്രണം.

അസുഖം ഇല്ലെന്ന് സ്ഥിരീകരിക്കാന്‍ 14 ദിവസം ആവശ്യമായതിനാലാണ് ഈ ദിവസങ്ങളിൽ വീടുകളിൽ തുടരാൻ ആവശ്യപ്പെട്ടത്. അവശ്യ സേവനങ്ങളായ മരുന്ന്, വെള്ളം, ഭക്ഷണം എന്നീ ആവശ്യങ്ങള്‍ക്കായി രാവിലെ ആറ് മുതല്‍ ഉച്ചക്ക് മൂന്ന് വരെ പുറത്തിറങ്ങാന്‍ അനുമതിയുണ്ട്. കർഫ്യൂവിൽ നേരത്തെ പ്രഖ്യാപിച്ച ഇളവുകൾ ഈ മേഖലയിലുള്ളവർക്കും ബാധകമായിരിക്കും.

TAGS :

Next Story