ജിദ്ദയിലും കര്‍ഫ്യൂ സമയം മൂന്നു മണി മുതല്‍ ആരംഭിക്കും; ഇന്ന് മുതല്‍ പ്രാബല്യത്തില്‍
നേരത്തെ റിയാദിലും മക്കയിലും മദീനയിലും പ്രാബല്യത്തിലായ കര്‍ഫ്യൂ സമയ ക്രമമാണ് ഇനി ജിദ്ദയിലുമുണ്ടാവുക

സൌദിയിലെ പ്രധാന നഗരങ്ങളായ റിയാദ്, മക്ക, മദീന നഗരങ്ങളില്‍ കര്‍ഫ്യൂ സമയം ദീര്‍ഘിപ്പിച്ച നടപടി ജിദ്ദ ഗവര്‍ണറേറ്റിനും ബാധകമാക്കി. ഇന്ന് മുതല്‍ കര്‍ഫ്യൂ മൂന്ന് മണി മുതല്‍ ആരംഭിക്കും. ഈ സമയം മുതല്‍ നഗരത്തിലേക്ക് ആര്‍ക്കും പ്രവേശനമോ പുറത്ത് പോകാനോ പാടില്ല. നിലവില്‍ വൈകുന്നേരം 7 മുതല്‍ രാവിലെ ആറു മണി വരെയുള്ള കര്‍ഫ്യൂ ആണ് ജിദ്ദയിലും നീട്ടിയത്. ഇതോടെ വൈകീട്ട് മൂന്ന് മുതല്‍ തൊട്ടടുത്ത ദിവസം രാവിലെ ആറ് വരെ പുറത്തിറങ്ങാനും പാടില്ല. നേരത്തെ കര്‍ഫ്യൂവില്‍ നല്‍കിയ ഇളവ് പഴയതു പോലെ തുടരും.
Next Story
Adjust Story Font
16

