Quantcast

സൗദിയില്‍ ക്വാറന്റൈനില്‍ പാര്‍പ്പിച്ച ആയിരത്തോളം പേരെ വിട്ടയച്ചു   

രണ്ടാഴ്ചത്തെ നിരീക്ഷണത്തിനൊടുവില്‍ വൈറസ് ബാധയില്ലെന്ന് ഉറപ്പ് വരുത്തിയാണ് ഇവരെ സ്വന്തം വീടുകളിലേക്ക് തിരിച്ചയച്ചത്.

MediaOne Logo

Web Desk

  • Published:

    31 March 2020 1:41 AM IST

സൗദിയില്‍ ക്വാറന്റൈനില്‍ പാര്‍പ്പിച്ച ആയിരത്തോളം പേരെ വിട്ടയച്ചു   
X

സൗദിയില്‍ കോവിഡ് സംശയത്തെ തുടര്‍ന്ന് ക്വാറന്റൈനില്‍ പാര്‍പ്പിച്ച ആയിരത്തോളം പേരെ വിട്ടയച്ചു. രണ്ടാഴ്ചത്തെ നിരീക്ഷണത്തിനൊടുവില്‍ വൈറസ് ബാധയില്ലെന്ന് ഉറപ്പ് വരുത്തിയാണ് ഇവരെ സ്വന്തം വീടുകളിലേക്ക് തിരിച്ചയച്ചത്. രണ്ടാഴ്ച മുമ്പ് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത് വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരാണ് സ്വന്തം വീടുകളിലേക്ക് മടങ്ങിയത്.

വിദേശത്ത് നിന്ന് രാജ്യത്തെ വിവിധ വിമാനത്താവളങ്ങളില്‍ തിരിച്ചെത്തി നേരെ ഹോട്ടലില്‍ പാര്‍പ്പിച്ചിരുന്ന ആയിരത്തോളം പേരാണ് വീടുകളിലേക്ക് മടങ്ങിയത്. 14 ദിവസത്തെ സമയപരിധിക്കകത്ത് ഇവര്‍ സുരക്ഷിതരാണെന്ന് ഉറപ്പു വരുത്തിയാണ് മടക്കി അയച്ചത്. നാളെ മുതല്‍ കൂടുതല്‍ പേരെ ഐസൊലേഷനില്‍ നിന്നും നിരീക്ഷണത്തില്‍ നിന്നും മാറ്റുമെന്നും ആരോഗ്യ വിഭാഗം അധികൃതര്‍ വ്യക്തമാക്കി.

കോവിഡ് സ്ഥിരീകരിക്കുന്നതിന് മുമ്പ് തന്നെ മുന്‍കരുതല്‍ നടപടി എന്ന നിലക്കാണ് ഇവരെ ക്വറന്റൈനില്‍ പ്രവേശിപ്പിച്ചത്. സൗദി ഭരണകൂടം സ്വീകരിച്ച ഈ നടപടി കോവിഡ് പ്രതിരോധത്തില്‍ മികച്ച നേട്ടമുണ്ടാക്കാന്‍ സഹായകമായി. കഴിഞ്ഞ ദിവസങ്ങളില്‍ കൂടുതല്‍ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത റിയാദില്‍ ഇന്ന് കേസുകള്‍ കുറഞ്ഞിട്ടുണ്ട്.

TAGS :

Next Story