സൗദിയില്‍ ഇന്ത്യക്കാര്‍ക്കായി നോര്‍ക്കയുടെ നേതൃത്വത്തില്‍ ഹെല്‍പ്പ്
കിഴക്കന്‍ പ്രവിശ്യയിയിലെ മുഖ്യധാര സംഘടനാപ്രതിനിധികള്‍, നോര്‍ക്ക ലീഗല്‍ സെല്‍, ലോക കേരളസഭ പ്രതിനിധികള്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് ഹെല്‍പ്പ് ഡെസ്‌ക്കിന് രൂപം നല്‍കിയത്

സൗദിയിലെ കോവിഡ് വ്യാപന പശ്ചാതലത്തില്‍ രാജ്യത്തെ ഇന്ത്യന്‍ സമൂഹത്തിന്റെ സേവനത്തിനായി നോര്‍ക്കയുടെ നേതൃത്വത്തില്‍ ഹെല്‍പ്പ് ഡെസ്‌ക്കിന് രൂപം നല്‍കി. കിഴക്കന്‍ പ്രവിശ്യയിയിലെ മുഖ്യധാര സംഘടനാപ്രതിനിധികള്‍, നോര്‍ക്ക ലീഗല്‍ സെല്‍, ലോക കേരളസഭ പ്രതിനിധികള്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് ഹെല്‍പ്പ് ഡെസ്‌ക്കിന് രൂപം നല്‍കിയത്. സൗദിയിലെ ഇന്ത്യന്‍ എംബസിയുടെ സഹകരണത്തോടെ സേവനം ഉറപ്പ് വരുത്താനാണ് പദ്ധതി.
രാജ്യത്ത് ദിനേന കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നോര്‍ക്കയുടെ നേതൃത്വത്തില്‍ ഹെല്‍പ്പ് ഡെസ്‌ക്കിന് രൂപം നല്‍കിയത്. മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ സമൂഹം അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുകയാണ് കൂട്ടായ്മയുടെ ലക്ഷ്യം. ജോലി നഷ്ടപ്പെട്ട് നിത്യ ചിലവിന് വകയില്ലാതെ വീടുകളില്‍ കഴയുന്നവര്‍ക്ക് ഭക്ഷണം വിതരണം ചെയ്യുക.
സൗദി ആരോഗ്യ വിഭാഗവുമായി സഹകരിച്ച് കൂടുതല്‍ ബോധവല്‍ക്കരണം നടത്തുന്നതിനും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിനും സഹായിക്കുക. കുടുംബങ്ങളുമായി കഴിയുന്നവരിലെ വിദ്യാര്‍ത്ഥികളുടെ പഠനം മുടങ്ങാതിരിക്കാന്‍ സ്‌കൂളുകളുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കുക എന്നി നിര്‍ദ്ദേശങ്ങളാണ് കൂട്ടായ്മ മുന്നോട്ട് വെച്ചത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാറിന്റെയും ഇന്ത്യന്‍ എംബസിയുടെയും സഹായം ലഭ്യമായാല്‍ മാത്രമേ കൂട്ടായ്മയ്ക്ക് സുഖമമായി പ്രവര്‍ത്തിക്കാന്‍ വഴിയൊരുങ്ങുകയുള്ളൂ
Adjust Story Font
16

