സൗദിയില്‍ കര്‍ഫ്യൂ അനിശ്ചിതകാലത്തേക്ക് നീട്ടി സല്‍മാന്‍ രാജാവിന്റെ ഉത്തരവ്; വിമാന സര്‍വീസുകളും നീളും
21 ദിവസത്തേക്ക് പ്രഖ്യാപിച്ച കര്‍ഫ്യൂ ഇന്നലെ രാത്രി പൂര്‍ത്തിയാകാനിരിക്കെയാണ് അനിശ്ചിത കാലത്തേക്ക് കര്‍ഫ്യൂ നീട്ടിയത്

സൌദിയില്‍ കര്‍ഫ്യൂ അനിശ്ചിത കാലത്തേക്ക് നീട്ടി. മാര്‍ച്ച് 22നാണ് സൌദിയില്‍ 21 ദിവസത്തേക്ക് കര്‍ഫ്യൂ പ്രഖ്യാപിച്ചത്. ഇത് ഇന്നലെ അര്‍ധ രാത്രി പൂര്‍ത്തിയായിരുന്നു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനം തുടരുന്നതിനാല്‍ അനിശ്ചിതകാലത്തേക്ക് കര്‍ഫ്യൂ നീട്ടാന്‍ സല്‍മാന്‍ രാജാവ് ഉത്തരവിടുകയായിരുന്നു. ആരോഗ്യ മന്ത്രാലയം ഉള്‍പ്പെടെ വിവിധ മന്ത്രാലയങ്ങളുടെ ശുപാര്‍ശ അനുസരിച്ചാണ് തീരുമാനം. കോവിഡ് 19 പ്രതിരോധം പൂര്‍ണമായെന്ന് ബോധ്യമാകുന്ന മുറക്കേ ഇനി കര്‍ഫ്യൂ പിന്‍വലിക്കൂ. ഇതോടെ രാജ്യത്ത് നിന്നുള്ള വിമാന സര്‍വീസുകളും വൈകും. നിലവില്‍ സൌദി പൌരന്മാരെ തിരിച്ചെത്തിക്കാന്‍ വിദേശത്തു നിന്നും സൌദി എയര്‍ലൈന്‍സ് സര്‍വീസ് നടത്തുന്നുണ്ട്. കര്‍ഫ്യൂ അനിശ്ചിതമായി നീളുന്നതിനാല്‍ വിമാന സര്‍വീസും വൈകിയേക്കുമെന്നാണ് സൂചന.
Next Story
Adjust Story Font
16

