സൗദി പ്രവാസികളുടെ പ്രശ്നത്തില്‍ നേരിട്ട് ഇടപെട്ട് ഇന്ത്യന്‍ എംബസി

സൗദിയിലെ കോവിഡ് പശ്ചാതലത്തില്‍ പ്രവാസികളുടെ പ്രശ്‌നങ്ങളില്‍ ഇടപെടലുമായി ഇന്ത്യന്‍ എംബസി. രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യ പ്രവര്‍ത്തകരുമായി ഇന്ത്യന്‍ സ്ഥാനപതി ഇന്ന് വിഡിയോ കോണ്‍ഫ്രന്‍സ് വഴി യോഗം ചേര്‍ന്നു. അടിയന്തിര നടപടി വേണ്ട വിഷയങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാറിന്റെ ശ്രദ്ധയില്‍പെടുത്തുമെന്ന് എംബസി.
ഇന്ത്യന്‍ സ്ഥാനപതി ഡോ. ഔസാഫ് സയ്യിദിന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. സൗദിയില്‍ കോവിഡ് പശ്ചാതലത്തില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കിയതിനെ തുടര്‍ന്നാണ് യോഗം വിളിച്ചത്. യോഗത്തില്‍ പങ്കെടുത്ത സാമൂഹ്യ പ്രവര്‍ത്തകര്‍ ഇന്ത്യന്‍ പ്രവാസി സമൂഹം അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങള്‍ അംബാസിഡര്‍ക്ക് മുമ്പാകെ അവതരിപ്പിച്ചു.
അടിയന്തിര നടപടി വേണ്ട വിഷയങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാറിന്റെ ശ്രദ്ധയില്‍ പെടുത്താനും തുടര്‍ നടപടികള്‍ സ്വീകരിക്കാനും യോഗത്തില്‍ ധാരണയായി. രാജ്യത്ത് നിയന്ത്രണങ്ങള്‍ ശക്തമായതിനെ തുടര്‍ന്ന് പ്രവാസികള്‍ അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങളും വിവിധ കൂട്ടായ്മകളും ഉന്നയിച്ചിരുന്നു.
Adjust Story Font
16

