Quantcast

കോവിഡ്; സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് വീണ്ടും ഇളവ് പ്രഖ്യാപിച്ച് സൗദി

കമ്പനികളുടെ കുടിശ്ശിക അടച്ചു തീര്‍ക്കുന്നതിന് അന്‍പത് ബില്യണ്‍ റിയാലും അനുവദിച്ചിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    16 April 2020 2:06 AM IST

കോവിഡ്; സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് വീണ്ടും ഇളവ് പ്രഖ്യാപിച്ച് സൗദി
X

സൗദിയില്‍ കോവിഡ് പ്രതിസന്ധി തരണം ചെയ്യുന്നതിന് സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് വീണ്ടും ഇളവ് പ്രഖ്യാപിച്ച് സര്‍ക്കാര്‍. സ്ഥാപനങ്ങളുടെ വൈദ്യതി ബില്ലില്‍ ഇളവ് പ്രഖ്യാപിച്ചും കുടിശ്ശിക അടച്ചു തീര്‍ക്കുന്നതിന് സമയം നീട്ടി നല്‍കിയുമാണ് സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായി വ്യാപാര, വ്യാവസായിക, കാര്‍ഷിക മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് മുപ്പത് ശതമാനം ഇളവ് ലഭിക്കും.

സൗദി ഭരണാധികാരി സല്‍മാന്‍ രാജാവാണ് വീണ്ടും ഇളവുകള്‍ പ്രഖ്യാപിച്ചത്. വ്യാപാര, വ്യാവസായിക, കാര്‍ഷിക മേഖലകളിലെ സ്ഥാപനങ്ങള്‍ക്ക് ഇത് വഴിയ ഏപ്രില്‍, മെയ് മാസങ്ങളിലെ വൈദ്യുതി കരത്തില്‍ മുപ്പത് ശതമാനം ഇളവ് ലഭിക്കും. തുടര്‍ സാഹചര്യങ്ങള്‍ വിലയിരുത്തി ആനൂകൂല്യം പിന്നീട് ദീര്‍ഘിപ്പിക്കാനും നിര്‍ദ്ദേശം നല്‍കി.

ഇത്തരം സ്ഥാപനങ്ങളുടെ വൈദ്യുതി ബില്ലിന്റെ അന്‍പത് ശതമാനം ഇപ്പോള്‍ അടച്ചാല്‍ മതിയെന്നും ബാക്കി വരുന്ന തുക ഗഡുക്കളായി അടക്കുന്നതിന് അടുത്ത വര്‍ഷം ജൂണ്‍ വരെ സമയവും അനുവദിച്ചിട്ടുണ്ട്. സാഹചര്യമനുസരിച്ച ഈ കാലാവധിയും പിന്നീട് ദീര്‍ഘിപ്പിച്ച് നല്‍കാനും നിര്‍ദ്ദേശം നല്‍കി.

കമ്പനികളുടെ കുടിശ്ശിക അടച്ചു തീര്‍ക്കുന്നതിന് അന്‍പത് ബില്യണ്‍ റിയാലും അനുവദിച്ചിട്ടുണ്ട്. കൂടാതെ ആരോഗ്യ മന്ത്രാലയത്തിന് നാല്‍പ്പത്തിയേഴ് ബില്യണ്‍ റിയാലിന്റെ അടിയന്തിര അതിക സഹായവും സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ചു.

TAGS :

Next Story