മക്ക, മദീന ഹറമുകളിൽ തറാവീഹ് നമസ്കരിക്കും; പൊതുജനങ്ങൾക്ക് പ്രവേശനമില്ല
എന്നാൽ കോവിഡ് ജാഗ്രതയുടെ ഭാഗമായി പൊതുജനങ്ങൾക്ക് ഹറമുകളിലേക്ക് പ്രവേശനമുണ്ടാകില്ല.

സൗദിയില്‍ മക്ക, മദീന ഹറമുകളിൽ റമദാനിലെ തറാവീഹ് നമസ്കാരം മുറപോലെ നടക്കുമെന്ന് ഇരു ഹറം കാര്യാലയം പ്രസിഡണ്ട് അറിയിച്ചു. എന്നാൽ കോവിഡ് ജാഗ്രതയുടെ ഭാഗമായി പൊതുജനങ്ങൾക്ക് ഹറമുകളിലേക്ക് പ്രവേശനമുണ്ടാകില്ല. വ്യാഴാഴ്ച റമദാൻ മാസപ്പിറവി നിരീക്ഷിക്കണമെന്ന് സുപ്രീം കോടതി വിശ്വാസികളോടാവശ്യപ്പെട്ടു.
ശഅബാൻ മുപ്പത് പൂർത്തിയാകുന്ന വ്യാഴാഴ്ച റമദാൻ മാസപ്പിറവി നിരീക്ഷിക്കണമെന്നും, കാണുന്നവർ തൊട്ടടുത്ത കോടതിയിൽ അറിയിക്കണമെന്നും സുപ്രീംകോടതി പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. കോവിഡിൻ്റെ പശ്ചാതലത്തിൽ മക്ക, മദീന ഹറമുകളിലേക്ക് പ്രവേശിക്കുന്നതിനും ജുമുഅ, ജമാഅത്ത് നമസ്കാരങ്ങളിൽ പങ്കെടുക്കുന്നതിനും പൊതുജനങ്ങൾക്കുള്ള വിലക്ക് റമദാനിലും തുടരും.
More to Watch.....
Next Story
Adjust Story Font
16

