സൗദിയില്‍ രോഗികള്‍ പതിനയ്യായിരം കവിഞ്ഞു: ഇന്ന് സ്ഥിരീകരിച്ചത് ആറ് മരണങ്ങളും 1172 പുതിയ കേസുകളും; പരിശോധന തുടരുന്നു
12926 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്

സൌദിയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം പതിനയ്യായിരം കവിഞ്ഞു. ഇന്ന് ആറ് പേരാണ് മരിച്ചത്. ഇതോടെ മരണ സംഖ്യ 127 ആയി ഉയര്‍ന്നു. 1172 പുതിയ കേസുകളും ഇന്ന് സ്ഥിരീകരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം 2049 ആയി. 12926 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. ഇന്നത്തെ നഗരം തിരിച്ചുള്ള പട്ടിക താഴെ. മദീനയില്‍ 272 പേര്‍ക്കും മക്കയില്‍ 242 പേര്‍ക്കും ജിദ്ദയില്‍ 210 പേര്‍ക്കും റിയാദില്‍ 131 പേര്‍ക്കും ഇന്ന് അസുഖം സ്ഥിരീകരിച്ചു. 124 പേര്‍ക്കാണ് ഇന്ന് രോഗമുക്തി.

Next Story
Adjust Story Font
16

