മഹാമാരി; സൗദിയുടെ വിനോദ സഞ്ചാര മേഖല വന്‍ ഇടിവ് നേരിടും
കോവിഡ് ഭീഷണി നീങ്ങുന്നതോടെ ടൂറിസം മേഖല അതിവേഗം സാധാരണ നില കൈവരിക്കുമെന്നും മന്ത്രി പറഞ്ഞു.

കോവിഡ് മഹാമാരിയുടെ പശ്ചാതലത്തില്‍ സൗദിയുടെ വിനോദ സഞ്ചാര മേഖലയില്‍ വന്‍ ഇടിവ് നേരിടുമെന്ന് ടൂറിസം മന്ത്രി. രാജ്യത്തേക്കുള്ള ടൂറിസ്റ്റുകളുടെ വരവില്‍ ഈ വര്‍ഷം മുപ്പത്തിയഞ്ച് മുതല്‍ നാല്‍പ്പത്തിയഞ്ച് ശതമാനം വരെ കുറവ് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു. എന്നാല്‍ കോവിഡ് ഭീഷണി നീങ്ങുന്നതോടെ രാജ്യത്തിന്റെ ടൂറിസം മേഖല അതിവേഗം സാധാരണ നില കൈവരിക്കുമെന്നും മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
രാജ്യത്ത് നിലനില്‍ക്കുന്ന കോവിഡ് സാഹചര്യം നീങ്ങുന്നതോടെ വിദേശ വിനോദ സഞ്ചാരികളെ സ്വീകരിക്കാന്‍ രാജ്യം സജ്ജമായിരിക്കുമെന്ന് ടൂറിസം മന്ത്രി അഹമ്മദ് അല്‍ഖാത്തിബ് പറഞ്ഞു. കോവിഡ് മഹാമാരി വിനോദ സഞ്ചാര മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. ഹോട്ടല്‍ ആന്റ് ഹോസ്പിറ്റാലിറ്റി മേഖലയിലാണ് സ്ഥിതി രൂക്ഷമാക്കിയത്. ഈ മേഖലയിലെ തൊഴില്‍ അനുപാതം വളരെ ചെറിയ തോതിലേക്ക് കുറഞ്ഞതായും മന്ത്രി വ്യക്തമാക്കി.
അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ രംഗം മെച്ചപ്പെടുമെന്നാണ് പ്രതീക്ഷയെന്നും കോവിഡ് ഭീഷണി നീങ്ങുന്നതോടെ ടൂറിസം മേഖല അതിവേഗം സാധാരണ നില കൈവരിക്കുമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ വര്‍ഷം മുതലാണ് സൗദി അറേബ്യ വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ടൂറിസ്റ്റ് വിസ അനുവദിച്ച് തുടങ്ങിയത്. വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിപുലമായ പരിപാടികള്‍ക്കും തുടക്കം കുറിച്ചിരുന്നു.
Adjust Story Font
16

