സൗദിയില്‍ 18 വയസ്സിന് താഴെയുള്ളവര്‍ക്ക് വധശിക്ഷ നിരോധിച്ചു
കഴിഞ്ഞ ദിവസം ചാട്ടയടി ശിക്ഷയും സൌദി അറേബ്യ നിരോധിച്ചിരുന്നു

സൗദി അറേബ്യയില്‍ 18 വയസ്സിന് താഴെയുള്ളവര്‍ക്ക് വധശിക്ഷ നിരോധിച്ചു. 18 വയസ്സിന് താഴെയുള്ളവര്‍ നടത്തുന്ന ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തടവുശിക്ഷയാണ് ഇനി നല്‍കുക. പരമാവധി 10 വര്‍ഷം വരെ ജുവനൈല്‍ ഹോമുകളിലാകും കുട്ടിക്കുറ്റവാളികള്‍ക്ക് ശിക്ഷ.
കഴിഞ്ഞ ദിവസം ചാട്ടയടി ശിക്ഷയും സൌദി അറേബ്യ നിരോധിച്ചിരുന്നു. സല്‍മാന്‍ രാജാവിന്റേയും കിരീടാവകാശിയുടെയും നിര്‍ദേശ പ്രകാരമാണ് തീരുമാനം.
Next Story
Adjust Story Font
16

