സൗദിയില്‍ ഇന്നു മുതല്‍ ശനിയാഴ്ച വരെ വിവിധ ഭാഗങ്ങളില്‍ മഴയെത്തും; ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്
ആരോഗ്യ പ്രയാസങ്ങള്‍ക്കും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മന്ത്രാലയം അറിയിച്ചു

കൊടും ചൂടിലേക്കുള്ള കാലാവസ്ഥാ മാറ്റത്തിന് മുന്നോടിയായി സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ഇന്നു മുതല്‍ മഴ പെയ്യുമെന്ന് കാലാവസ്ഥാ പ്രവചനം. ശനിയാഴ്ച വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ പെയ്യും. തണുത്ത കാറ്റും ഇതിനൊപ്പം എത്തും. റിയാദിലാണ് മഴക്ക് തുടക്കമാവുക. തുടര്‍ന്ന് ഹാഇല്‍, ഖസീം, വടക്കന്‍ അതിര്‍ത്തി, അല്‍ജൗഫ്, കിഴക്കന്‍ പ്രവിശ്യ, തബൂക്ക്, റിയാദ്, മദീന, നജ്‌റാന്‍, അസീര്‍, ജസാന്‍, അല്‍ബഹ, മക്ക എന്നിവിടങ്ങളിലാണ് ശനിയാഴ്ചക്കകം മഴപെയ്യുക. കാലാവസ്ഥാ മാറ്റത്തിന്റെ ഭാഗമായാണ് മഴയെത്തുന്നത്. ആരോഗ്യ പ്രയാസങ്ങള്‍ക്കും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മന്ത്രാലയം അറിയിച്ചു.
Next Story
Adjust Story Font
16

