സൗദിയില്‍ ആയിരത്തിലേറെ പ്രവാസികള്‍ക്ക് കോവിഡ്: ഇന്ന് രോഗമുക്തി 392 പേര്‍ക്ക്; ഫീല്‍ഡ് സര്‍വേ പതിനഞ്ചാം ദിനത്തില്‍
ഏറ്റവും കൂടുതല്‍ രോഗമുക്തി റിപ്പോര്‍ട്ട് ചെയ്ത ദിവസമാണിന്ന്

സൌദിയില്‍ കോവിഡ് ബാധിച്ച് ഇന്ന് ഏഴ് പേര്‍ മരിച്ചു. ഇന്ന് പുതിയ രോഗികൾ 1344 പേരാണ്. ഇതില്‍ 1115 പേരാണ് പ്രവാസികള്‍. ഇതോടെ ആകെ മരണ സംഖ്യ 169 ആയി. ആകെ രോഗികളുടെ എണ്ണം 24097 ആയും ഉയര്‍ന്നു. 117 പേര്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. ആകെ രോഗമുക്തി 3555 പേര്‍ക്കാണ്. ഇന്ന് 392 പേര്‍ക്കാണ് രോഗമുക്തി. ഇതുവരെയുള്ള ഓരോ ദിവസത്തേയും കണക്കുകള്‍ പരിശോധിച്ചാല്‍ ഏറ്റവും കൂടുതല്‍ രോഗമുക്തി റിപ്പോര്‍ട്ട് ചെയ്ത ദിവസമാണിന്ന്. ഇതില്‍ 290 പേര്‍ റിയാദിലാണ്.
റിയാദില്‍ കഴിഞ്ഞ ദിവസം രോഗികളുടെ എണ്ണം കുത്തനെ ഉയര്‍ന്നിരുന്നു. പരിശോധന വ്യാപകമാക്കിയതാണ് രോഗികള്‍ കൂടുവാന്‍ കാരണം. രാജ്യത്ത് ഫീൽഡ് സർവേ പതിനഞ്ചാം ദിവസവും തുടരുകയാണ്. ജിദ്ദയിൽ നാലു പേരും മക്കയിലും മൂന്നുപേരുമാണ് ഇന്ന് മരിച്ചത്. 46നും 75നും ഇടയിൽ പ്രായമുള്ളവരാണ് മരിച്ചവരെല്ലാം. പുതിയ രോഗികളിൽ 17 ശതമാനം സ്വദേശികളും 83 ശതമാനം വിദേശികളുമാണ്. രോഗികളുടെ വിശദമായ പട്ടിക താഴെ

Adjust Story Font
16

