സൗദിയില്‍ ഭക്ഷണം ലഭിക്കാതെ വിഷമത്തിലാണോ? ഇവിടെ വിളിക്കുകയോ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കുകയോ ചെയ്യാം
500 മില്യണ്‍ റിയാലാണ് വണ്‍ ഫുഡ് എന്ന പേരിലുള്ള ഈ പദ്ധതിക്കായി സൌദി ഭരണകൂടം നീക്കി വെച്ചിരിക്കുന്നത്

സൗദിയില്‍ കോവിഡ് സാഹചര്യത്തില്‍ ഭക്ഷണം ലഭിക്കാന്‍ പ്രയാസമുള്ള വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും മന്ത്രാലയം ടോള്‍ ഫ്രീ നമ്പറും ആപ്ലിക്കേഷനും പുറത്തിറക്കി. കോവിഡ് ലോക്ക് ഡൌണ്‍ കാരണം കുടുങ്ങിയവര്‍ക്കും പ്രയാസമുള്ളവരേയും ഉദ്ദേശിച്ചുള്ളതാണ് പദ്ധതി. ഇതിനായി മന്ത്രാലയത്തിന്‍റെ 19911 എന്ന നമ്പറില്‍ വിളിക്കാം. അല്ലെങ്കില്‍ https://mlsd.gov.sa/ar/node/555642 എന്ന ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യാം. രാജ്യത്തെ വിവിധ സന്നദ്ധ സംഘടനകളിലൂടെ മന്ത്രാലയത്തിന്റെ മേല്‍ നോട്ടത്തിലൂടെയാണ് പദ്ധതി. ഇതിനകം ഒന്നര ലക്ഷത്തോളം ഭക്ഷണ കിറ്റുകള്‍ മാനവവിഭവശേഷി വകുപ്പിന് കീഴില്‍ കൈമാറിയിട്ടുണ്ട്. 500 മില്യണ്‍ റിയാലാണ് വണ്‍ ഫുഡ് എന്ന പേരിലുള്ള ഈ പദ്ധതിക്കായി നീക്കി വെച്ചിരിക്കുന്നത്. സന്നദ്ധ സംഘടനകളുടെ ഭക്ഷ്യ വിതരണവും തുടരുന്നുണ്ട്.
Next Story
Adjust Story Font
16

