നീണ്ട ഇടവേളക്ക് ശേഷം സൗദിയില്‍ നിന്ന് മൃതദേഹങ്ങള്‍ നാട്ടിലേക്കയച്ചു
കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ നിലച്ചതോടെയാണ് സൗദിയില്‍ നിന്ന് നാട്ടിലേക്കുള്ള മൃതദേഹങ്ങള്‍ കൊണ്ട് പോകുന്നതിനും പ്രയാസം നേരിട്ടത്

നീണ്ട ഇടവേളക്ക് ശേഷം സൗദിയില്‍ നിന്ന് വീണ്ടും നാട്ടിലേക്ക് മൃതദേഹങ്ങള്‍ കൊണ്ട് പോയി. മൂന്ന് മലയാളികളുടെ മൃതദേഹങ്ങളാണ് ഇന്ന് ദമ്മാമില്‍ നിന്നും എമിറേറ്റ്‌സിന്റെ കാര്‍ഗോ വിമാനത്തില്‍ കൊച്ചിയിലേക്ക് കൊണ്ട് പോയത്. സാമൂഹ്യ പ്രവര്‍ത്തകന്‍ നാസ് വക്കത്തിന്റെ നേതൃത്വത്തിലാണ് മൃതദേഹങ്ങള്‍ നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്കയച്ചത്.
കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ നിലച്ചതോടെയാണ് സൗദിയില്‍ നിന്ന് നാട്ടിലേക്കുള്ള മൃതദേഹങ്ങള്‍ കൊണ്ട് പോകുന്നതിനും പ്രയാസം നേരിട്ടത്. പല തവണ മൃതദേഹങ്ങള്‍ നാട്ടിലയക്കുന്നതിന് ശ്രമങ്ങള്‍ നടത്തിയെങ്കിലും കേന്ദ്രസര്‍ക്കാറിന്റെ പുതിയ നിര്‍ദ്ദേശങ്ങളെ തുടര്‍ന്ന് ദൗത്യം മുടങ്ങുകയായിരുന്നു.
പലക്കാട് പട്ടാമ്പി സ്വദേശി ബാലകൃഷണന്‍, കോങ്ങാട് സ്വദേശി വേലായുധന്‍ ആണ്ടി, ആലപ്പുഴ ഹരിപ്പാട് സ്വദേശി മോഹന്‍ദാസ് എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്ന് എമിറേറ്റ്‌സിന്റെ കാര്‍ഗോ വിമാനത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് അയച്ചത്. കാര്‍ഗോ വിമാന സര്‍വീസുകളുടെ എണ്ണത്തിലെ കുറവും മൃതദേഹങ്ങള്‍ അയക്കുന്നതിന് കാലതാമസം നേരിടുന്നതായി ഈ രംഗത്തുള്ളവര്‍ പറയുന്നു.
Adjust Story Font
16

