ജിദ്ദയില്‍ നിന്നും മെയ് 13ന് കരിപ്പൂരിലേക്ക് വിമാനം; ആളില്ലാത്തതിനാല്‍ ഡല്‍ഹി സര്‍വീസ് റദ്ദാക്കി
ഇന്ന് റിയാദില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള വിമാനത്തില്‍ സീറ്റുകള്‍ ബാക്കിയുണ്ടായിരുന്നു

മെയ് 13ന് ജിദ്ദയിൽ നിന്നും ഡൽഹിയിലേക്കുള്ള എയര്‍ ഇന്ത്യ സർവ്വീസ് കോഴിക്കോട്ടേക്ക് മാറ്റി. മെയ് 14ന് ജിദ്ദയിൽ നിന്നും കൊച്ചിയിലേക്ക് നേരത്തെ നിശ്ചയിച്ചിരുന്ന സർവ്വീസ് മാറ്റമില്ലാതെ നടത്തും. ടിക്കറ്റ് നിരക്ക് കോണ്‍സുലേറ്റില്‍ നിന്നും അറിയിക്കും. പുതിയ മാറ്റമനുസരിച്ച് മെയ് 13ന് ജിദ്ദയിൽ നിന്നും കോഴിക്കോട്ടേക്കും, മെയ് 14ന് ജിദ്ദയിൽ നിന്നും കൊച്ചിയിലേക്കും വിമാന സർവ്വീസുകളുണ്ടായിരിക്കും.
ആളുകള്‍ കുറഞ്ഞതിനാലാണ് സര്‍വീസ് മാറ്റിയത് എന്നാണ് വിവരം. കഴിഞ്ഞ ദിവസം റിയാദില്‍ നിന്നും കരിപ്പൂരിലേക്കുള്ള വിമാനത്തില്‍ മുഴുവന്‍ സീറ്റിലും ആളുണ്ടായിരുന്നു. എന്നാല്‍ ഇന്ന് റിയാദില്‍ നിന്നും ഡല്‍ഹിയിലേക്ക് പോയ 162 സീറ്റുള്ള വിമാനത്തില്‍ 139 യാത്രക്കാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇത് എയര്‍ ഇന്ത്യക്ക് നഷ്ടമുണ്ടാക്കും.
ഇതു കൂടി മുന്നില്‍ കണ്ടാണ് കൂടുതല്‍ യാത്രക്കാരുള്ള കോഴിക്കോട് സെക്ടറിലേക്ക് വിമാനം മാറ്റിയത് എന്നാണ് സൂചന. യാത്രക്കാരെ സ്വീകരിക്കാന്‍ ഡല്‍ഹിയില്‍ മതിയായ ഒരുക്കങ്ങളില്ലാത്തതും യാത്രക്കാരെ അകറ്റുന്നുണ്ട്. പുതിയ സര്‍വീസ് കോഴിക്കോട്ടേക്ക് മാറ്റിയതോടെ തുടര്‍ച്ചയായി രണ്ട് ദിവസം മലയാളികള്‍ക്ക് ജിദ്ദയില്‍ നിന്നും യാത്രക്ക് വഴിയൊരുങ്ങുകയാണ്.
Adjust Story Font
16

