സൗദിയില്‍ നിന്ന് അടുത്തയാഴ്ച കേരളത്തിലേക്ക് മൂന്ന് വിമാനങ്ങള്‍; ജിദ്ദയില്‍ നിന്നും കേരളത്തിലേക്ക് വിമാനമില്ല
അപേക്ഷകരില്‍ ഏറ്റവും കൂടുതല്‍ പേര്‍ മലയാളികളായതിനാല്‍ ജിദ്ദയില്‍ നിന്നും കൂടുതല്‍ സര്‍വീസുകള്‍ ആവശ്യമാണ്

സൌദിയില്‍ നിന്നുള്ള രണ്ടാം ഘട്ട വിമാന സര്‍വീസിന്റെ പ്രാഥമിക പട്ടിക ഇന്ത്യന്‍ എംബസി പുറത്തിറക്കി. റിയാദില്‍ നിന്നും കേരളത്തിലേക്ക് രണ്ട് സര്‍വീസുകളുണ്ടാകും. ഇതിലൊന്ന് കൊച്ചിയിലേക്കും രണ്ടാമത്തേത് കണ്ണൂരിലേക്കുമാണ്. എന്നാല്‍ ജിദ്ദയില്‍ നിന്നും ഒരു സര്‍വീസുകളും കേരളത്തിലേക്കില്ല. നിരവധി ഗര്‍ഭിണികളും രോഗികളും ഈ സെക്ടര്‍ വഴി കേരളത്തിലെത്താന്‍ കാത്തിരിക്കുന്നുണ്ട്. ജിദ്ദയില്‍ നിന്നും അടുത്ത ആഴ്ചയിലേക്കുള്ള സര്‍വീസുകള്‍ വിജയവാഡ വഴി ഹൈദരാബാദിലേക്ക് ഉള്ളതാണ്. എംബസി പുറത്ത് വിട്ട യാത്രാ ഷെഡ്യൂള്‍ താഴെ പ്രകാരമാണ്.
അപേക്ഷകരില്‍ ഏറ്റവും കൂടുതല്‍ പേര്‍ മലയാളികളായതിനാല്‍ ജിദ്ദയില്‍ നിന്നും കൂടുതല്‍ സര്‍വീസുകള്‍ ആവശ്യമാണ്. നിരവധി പേര്‍ വിവിധ കാരണങ്ങളാല്‍ അടിയന്തിരമായി നാട്ടിലെത്തേണ്ടവരുണ്ട്. നിലവിലുള്ള സര്‍വീസുകള്‍ വഴി നിരവധി പേര്‍ക്ക് ഗുണം ലഭിച്ചെങ്കിലും അത്യാവശ്യക്കാര്‍ ഏറെയുണ്ട്. ഇതിനായി കൂടുതല്‍ സര്‍വീസുകള്‍ ആവശ്യമാണെന്ന് പ്രവാസികള്‍ ചൂണ്ടിക്കാട്ടുന്നു.
Adjust Story Font
16

