റിയാദില്‍ നിന്നും ഈ മാസം 31ന് തിരുവനന്തപുരത്തേക്ക് എയര്‍ ഇന്ത്യാ സര്‍വീസ് നടത്തും

സൌദിയിലെ റിയാദില്‍ നിന്നും ഈ മാസം 31ന് തിരുവനന്തപുരത്തേക്ക് വിമാനമുണ്ടാകും. ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. ഉച്ചക്ക് ഒന്നരക്കാണ് വിമാനം റിയാദില്‍ നിന്നും പുറപ്പെടുക. ടിക്കറ്റ് നിരക്കുകള്‍ ഉടന്‍ അറിയിക്കും. അടിയന്തിര ആവശ്യമുള്ളവരെ മുന്‍ഗണനാ അടിസ്ഥാനത്തില്‍ വരും ദിനങ്ങളില്‍ എംബസിയില്‍ നിന്നും വിവരമറിയിക്കും. ഇതിന് ശേഷം എയര്‍ഇന്ത്യ വഴി ടിക്കറ്റെടുത്ത് നാടണയാം. ഇതൊടൊപ്പം നേരത്തെ പ്രഖ്യാപിച്ചിരുന്ന റിയാദ് വിജയവാഡ വിമാനം പുറപ്പെടുന്നത് ഒരു ദിവസം നേരത്തെയാക്കി. നേരത്തെ മെയ് 23നാണ് വിമാനം പുറപ്പെടുമെന്ന് അറിയിച്ചിരുന്നത്. എന്നാല്‍ അന്നേ ദിവസം സൌദിയില്‍ 24 മണിക്കൂര്‍ ലോക് ഡൌണ്‍ തുടങ്ങുന്നതിനാല്‍ വിമാനം 22 ലേക്ക് മാറ്റിയിട്ടുണ്ട്.
Next Story
Adjust Story Font
16

