Quantcast

കോവിഡ് നിയന്ത്രണങ്ങളില്‍ കുടുങ്ങിയ പ്രവാസികള്‍ക്ക് കൈത്താങ്ങായി ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്

ജോലിയും ശമ്പളവുമില്ലാതെ പ്രയാസമനുഭവിക്കുന്ന നൂറുകണക്കിന് പേര്‍ക്കാണ് സംഘടന ദിനേന ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്യുന്നത്

MediaOne Logo

Web Desk

  • Published:

    22 May 2020 11:27 PM IST

കോവിഡ് നിയന്ത്രണങ്ങളില്‍ കുടുങ്ങിയ പ്രവാസികള്‍ക്ക് കൈത്താങ്ങായി ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്
X

കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് പ്രയാസത്തിലായ സൗദി കിഴക്കന്‍ പ്രവിശ്യയിലെ പ്രവാസികള്‍ക്ക് സഹായമൊരുക്കി ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്. ജോലിയും ശമ്പളവുമില്ലാതെ പ്രയാസമനുഭവിക്കുന്ന നൂറുകണക്കിന് പേര്‍ക്കാണ് സംഘടന ദിനേന ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്യുന്നത്. ഭക്ഷണത്തിനും മരുന്നിനും പ്രയാസപ്പെടുന്ന കുടുംബങ്ങളുള്‍പ്പെടെയുള്ള പ്രവാസികള്‍ക്കാണ് ഒ.ഐ.സി.സി ദമ്മാം റീജിയണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സഹായമെത്തിച്ച് വരുന്നത്.

സുമനസുകളായ പ്രവര്‍ത്തകരുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് സഹായ വിതരണം. ഘട്ടം ഘട്ടമായാണ് ആവശ്യക്കാരിലേക്ക് സഹായ വിതരണം നടത്തി വരുന്നത്. റിജിയണല്‍ പ്രസിഡന്റ് ബിജു കല്ലുമല, സലീം ഇ.കെ, റഫീഖ് കൂട്ടിലങ്ങാടി, ഹനീഫ് റാവുത്തര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

TAGS :

Next Story