Quantcast

കോവിഡ് 19; സൗദിയില്‍ ഒരു മലയാളികൂടി മരിച്ചു

കൊല്ലം കിളികൊല്ലൂര്‍ സ്വദേശി സാം ഫെര്‍ണാണ്ടസാണ് മരിച്ചത്

MediaOne Logo

Web Desk

  • Published:

    23 May 2020 9:19 AM GMT

കോവിഡ് 19; സൗദിയില്‍ ഒരു മലയാളികൂടി മരിച്ചു
X

കോവിഡ് ചികില്‍സയിലായിരുന്ന മലയാളി സൗദിയിലെ ജുബൈലില്‍ മരിച്ചു. കൊല്ലം കിളികൊല്ലൂര്‍ സ്വദേശി സാം ഫെര്‍ണാണ്ടസാണ് മരിച്ചത്. 55 വയസ്സായിരുന്നു. കടുത്ത ന്യൂമോണിയയെ തുടര്‍ന്ന് ദിവസങ്ങളായി ആശുപത്രിയിലായിരുന്നു. 18 വര്‍ഷമായി ജുബൈലിലെ സ്വകാര്യ സ്ഥാപനത്തില്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. മൃതദേഹം ജുബൈല്‍ സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഇതോടെ സൗദിയില്‍ കോവിഡ് ബാധയെ തുടര്‍ന്ന് മരിക്കുന്ന മലയാളികളുടെ എണ്ണം 18 ആയി.

TAGS :

Next Story