Quantcast

കോവിഡ് മുക്തിക്കായി പ്രാര്‍ഥിച്ച് മക്ക മദീന ഹറമുകളില്‍ പെരുന്നാള്‍; നമസ്കാരത്തിനിടെ വിതുമ്പി ഇമാമുമാര്‍; ഹറമിലെ കാഴ്ചകള്‍ കാണാം

MediaOne Logo
കോവിഡ് മുക്തിക്കായി പ്രാര്‍ഥിച്ച് മക്ക മദീന ഹറമുകളില്‍ പെരുന്നാള്‍; നമസ്കാരത്തിനിടെ വിതുമ്പി ഇമാമുമാര്‍; ഹറമിലെ കാഴ്ചകള്‍ കാണാം
X

മക്കയില്‍ നടന്ന പെരുന്നാള്‍ നമസ്കാരം

കോവിഡ് സാഹചര്യത്തില്‍ ലോകം അനുഭവിക്കുന്ന പ്രതിസന്ധി പരിഹരിക്കാനുള്ള പ്രാര്‍ഥനയോടെ മക്ക മദീന ഹറമുകളില്‍ പെരുന്നാള്‍ നമസ്കാരം നടന്നു. നൂറുകണക്കിന് ഹറം ജീവനക്കാര്‍ മാത്രമാണ് പ്രാര്‍ഥനയിലും നമസ്കാരത്തിലും പങ്കെടുത്തത്. നമസ്കാരത്തിനിടെ ഇമാമുമാര്‍ക്ക് പലപ്പോഴും കണ്ഠമിടറുകയും ചെയ്തു. സൌദിയിലെ മറ്റിടങ്ങളിലെല്ലാം പള്ളികളില്‍ പ്രാര്‍ഥനയുണ്ടായിരുന്നില്ല.

മക്കയില്‍ ഡോ. സ്വാലിഹ് ബിൻ അബ്ദുല്ല ബിൻ ഹുമൈദാണ് പ്രാര്‍ഥനക്ക് നേതൃത്വം നല്‍കിയത്.
കോവിഡ് സാഹചര്യത്തില്‍ ലോകം അനുഭവിക്കുന്ന പ്രതിസന്ധിക്കായി പ്രതിരോധവും പ്രാര്‍ഥനയും തുടരാന്‍ ഇമാമുമാര്‍ ആഹ്വാനം ചെയ്തു.
ഹറമിലെ ജീവനക്കാര്‍ക്ക് മാത്രമാണ് പ്രാര്‍ഥനക്ക് അനുമതിയുണ്ടായിരുന്നത്
മദീനയില്‍ ഡോ. അബ്ദുള്ള ബിന്‍ അബ്ദുറഹ്മാന്‍ അല്‍ ബൈജാനായിരുന്നു ഇമാം.

Next Story