മക്കയിലും കര്‍ഫ്യൂവില്‍ ഞായറാഴ്ച മുതല്‍ ഇളവ്; നിയന്ത്രണങ്ങളോടെ ജനങ്ങള്‍ക്ക് പുറത്തിറങ്ങാം
ഞായറാഴ്ച മുതല്‍ രാവിലെ 6 മുതല്‍ വൈകീട്ട് 3 വരെ ജനങ്ങള്‍ക്ക് പുറത്തിറങ്ങാം

ഞായറാഴ്ച മുതല്‍ രാവിലെ 6 മുതല്‍ വൈകീട്ട് 3 വരെ ജനങ്ങള്‍ക്ക് പുറത്തിറങ്ങാം
24 മണിക്കൂര്‍ കര്‍ഫ്യൂ പ്രാബല്യത്തിലുള്ള മക്കയിലും കര്‍ഫ്യൂവില്‍ ഇളവ് പ്രഖ്യാപിച്ചു. ഞായറാഴ്ച ഇളവിന്റെ ഒന്നാം ഘട്ടം തുടങ്ങും. ഞായറാഴ്ച മുതല്‍ രാവിലെ 6 മുതല്‍ വൈകീട്ട് 3 വരെ ജനങ്ങള്‍ക്ക് പുറത്തിറങ്ങാം. നിബന്ധനകള്‍ പാലിച്ചു കൊണ്ട് ഹറമില്‍ എല്ലാ നേരവും നമസ്കാരം തുടരും. നിലവില്‍ ഐസൊലേറ്റ് ചെയ്ത മേഖലകളില്‍ കര്‍ശനമായ നിബന്ധനകള്‍ തുടരും. ജൂണ്‍ 20 വരെയാണ് ഒന്നാം ഘട്ടം തുടരുക.
ജൂണ്‍ ഇരുപത്തിയൊന്നിന് ആരംഭിക്കുന്ന രണ്ടാം ഘട്ടത്തില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കും. കര്‍ഫ്യു ഇളവ് സമയം രാവിലെ ആറ് മുതല്‍ വൈകിട്ട് എട്ട് വരെ ദീര്‍ഘിപ്പിക്കും. ഈ ഘട്ടത്തില്‍ പള്ളികളില്‍ നമസ്‌കാരത്തിനും പ്രാര്‍ത്ഥനകള്‍ക്കും അനുമതിയുണ്ടാകും. മസ്ജിദുല്‍ ഹറാമിലെ നമസ്‌കാരവും പ്രാര്‍ഥനക്ക് നിലവിലെ രീതി തുടരും. റെസ്റ്റോറന്റുകളും ബൂഫിയകളും അടക്കമുള്ള വ്യാപാരസ്ഥാപനങ്ങള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാം. വിവാഹ പാര്‍ട്ടികളിലും മറ്റും 50ലധികം ആളുകള്‍ ഒന്നിച്ചുചേരാന്‍ അനുവദിക്കില്ല. എന്നാല്‍ ബാര്‍ബര്‍ ഷോപ്പുകള്‍, വിനോദ കേന്ദ്രങ്ങള്‍, ഹെല്‍ത്ത് ക്ലബ്ബുകള്‍ എന്നിവ പ്രവര്‍ത്തിക്കാനാകില്ല. പൂര്‍ണമായും അടച്ചിട്ട പ്രദേശങ്ങളില്‍ കരുതല്‍ നടപടികള്‍ തുടരുമെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.
Adjust Story Font
16

